Marijuana-Laced Food | വിവാഹ സദ്യയിലെ വിഭവങ്ങളില്‍ കഞ്ചാവ് കലര്‍ത്തിയതായി പരാതി; വധുവിനും കാറ്ററിംഗ് സര്‍വീസ് ഉടമയ്‌ക്കെതിരെയും കേസ്
Nov 30, 2022, 17:34 IST
തലഹസ്സി: (www.kvartha.com) വിവാഹ സദ്യയില്‍ കഞ്ചാവ് കലര്‍ത്തിയ വിഭവങ്ങള്‍ വിതരണം ചെയ്‌തെന്ന പരാതിയില്‍ വധുവിനും കാറ്ററിംഗ് സര്‍വീസ് ഉടമയ്‌ക്കെതിരെയും കേസെടുത്തു. വിവാഹ സദ്യ കഴിച്ച ഒരു യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. 30000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കാറ്ററിംഗ് സര്‍വീസിനെതിരെ പരാതി നല്‍കിയത്.
ഫ്‌ലോറിഡയിലാണ് സംഭവം. ഫെബ്രുവരി 19നാണ് വിവാഹവിരുന്ന് നടന്നത്. തിങ്കഴാള്ചയാണ് വനിത കോടതിയെ സമീപിച്ചത്. അപകടകരമായ അളവില്‍ കഞ്ചാവ് അടങ്ങിയ ഭക്ഷണം വിതരണം ചെയ്ത് അതിഥികളെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമുന്നയിച്ചാണ് കാറ്ററിംഗ് സര്‍വീസ് സ്ഥാപന ഉടമയ്‌ക്കെതിരെ വിര്‍ജീനിയ ആന്‍ ടെയ്‌ലര്‍ എന്ന യുവതി കോടതിയിലെത്തിയത്.
ജോയ്‌സെലിന്‍ സതേണ്‍ കിചണ്‍ വിളമ്പിയ വിവാഹ സദ്യ കഴിച്ച ശേഷം സ്ഥിരമായുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിയെന്നാണ് വിര്‍ജീനിയ ആരോപിക്കുന്നത്. ഭക്ഷണത്തില്‍ അപകടകരമായ അളവില്‍ കഞ്ചാവ് കലര്‍ത്താന്‍ സ്ഥാപന ഉടമയായ ജോയ്‌സെലിന്‍ അനുമതി നല്‍കിയെന്നും പരാതി ആരോപിക്കുന്നു.
വിവാഹ സദ്യയില്‍ കഞ്ചാവുണ്ടാകുമെന്ന ധാരണ പോലും ഇല്ലായിരുന്നുവെന്നും ഭക്ഷണം കഴിച്ച തനിക്ക് വിഷബാധയുണ്ടായെന്നും പരാതിക്കാരി പറയുന്നു. ജോയ്‌സെലിന്റെ അശ്രദ്ധ മൂലം തനിക്ക് ആശുപത്രി വാസം വേണ്ടി വന്നുവെന്നും നഷ്ട പരിഹാരം വേണമെന്നും വിര്‍ജീനിയ ആന്‍ ടെയ്‌ലര്‍ പരാതിയില്‍ പറയുന്നു. അതിഥികള്ക്ക് സംഭവിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാറ്ററിംഗ് സര്‍വീസിന്റെ ഉടമയാണ് ഉത്തരവാദിയെന്നും വിര്‍ജീനിയ പറഞ്ഞു.
അതേസമയം, ഭക്ഷണം കഴിച്ച അതിഥികള്‍ പരാതിപ്പെട്ടതോടെ വിവാഹ വേദിയില്‍ പൊലീസെത്തി പരിശോധന നടത്തിയിരുന്നു. ഈ സമയം, ഭക്ഷണവും വൈനും കഴിച്ച നിരവധി അതിഥികള്‍ അവശനിലയിലായിരുന്നുവെന്നും പൊലീസെത്തിയാണ് പലരേയും ആശുപത്രിയിലാക്കിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭക്ഷണത്തിന്റെ സാംപിളുകളില്‍ നടത്തിയ പരിശോധനയിലും കഞ്ചാവിന്റെ അംശം കണ്ടെത്തിയിരുന്നുവെന്നും റിപോര്‍ടുണ്ട്. ഭക്ഷണത്തില്‍ കലര്‍ത്താനുള്ള കഞ്ചാവ് എത്തിച്ച് നല്‍കിയത് വധുവെന്നാണ് വിവരം.
Keywords: News,World,international,Food,Police,Complaint,Case,Bride,Marriage,Drugs, Wedding guest sues Florida caterer after allegedly being served marijuana-laced food
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.