'നമ്മള്‍ സ്വര്‍ഗത്തില്‍ കണ്ടുമുട്ടും, ഒരു നല്ല പെണ്‍കുട്ടിയാകാന്‍ ഞാന്‍ പരമാവധി ശ്രമിക്കും'; യുദ്ധത്തില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് യുക്രൈനിലെ ബാലിക എഴുതിയ ഹൃദയഭേദകമായ കത്ത് വൈറല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൈവ്: (www.kvartha.com 10.04.2022) യുദ്ധത്തില്‍ കൊല്ലപ്പെട്ട തന്റെ അമ്മയ്ക്ക് യുക്രൈനിലെ ഒരു ബാലിക എഴുതിയ ഹൃദയഭേദകമായ കത്ത് ലോകജനതയെ ആകെ നൊമ്പരപ്പെടുത്തുകയാണ്. 'ഒരു നല്ല പെണ്‍കുട്ടിയാകാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമെന്നും ഞങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ വീണ്ടും കണ്ടുമുട്ടാന്‍ കഴിയുമെന്നുമാണ്' ഒമ്പത് വയസ്സുള്ള പെണ്‍കുട്ടി എഴുതിയിരിക്കുന്നത്.

യുക്രൈന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റന്‍ ഗെരാഷ് ചെങ്കോയാണ് കത്തിന്റെ ഫോടോ ട്വിറ്ററില്‍ പങ്കുവച്ചത്. 'ബോറോഡിയങ്കയില്‍ മരിച്ച അമ്മയ്ക്ക് ഒമ്പതു വയസ്സുള്ള മകളെഴുതിയ കത്ത്' എന്നാണ് മന്ത്രി തന്റെ ട്വിറ്ററില്‍ കുറിച്ചത്. കാറിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിലാണ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചതെന്ന് അപകട സ്ഥലത്തുനിന്നും ദ ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്തിരുന്നു.

കത്തിന്റെ പൂര്‍ണരൂപം

'അമ്മേ, ഈ കത്ത് നിങ്ങള്‍ക്ക് മാര്‍ച് എട്ടിനുള്ള ഒരു സമ്മാനമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒമ്പത് വര്‍ഷത്തിന് നന്ദി. എന്റെ കുട്ടിക്കാലത്തിന് ഞാന്‍ അമ്മയോട് വളരെ നന്ദിയുള്ളവളാണ്, നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച അമ്മയാണ്, ഞാന്‍ നിങ്ങളെ ഒരിക്കലും മറക്കില്ല.

നിങ്ങള്‍ ആകാശത്ത് സന്തോഷമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ സ്വര്‍ഗത്തില്‍ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നമുക്ക് സ്വര്‍ഗത്തില്‍ കണ്ടുമുട്ടാം. സ്വര്‍ഗത്തില്‍ പോകാനും ഒരു നല്ല പെണ്‍കുട്ടിയാകാനും ഞാന്‍ പരമാവധി ശ്രമിക്കും,'

ഗലിയ, നിന്നെ ചുംബിക്കുന്നു.

ഒപ്പ്

'നമ്മള്‍ സ്വര്‍ഗത്തില്‍ കണ്ടുമുട്ടും, ഒരു നല്ല പെണ്‍കുട്ടിയാകാന്‍ ഞാന്‍ പരമാവധി ശ്രമിക്കും'; യുദ്ധത്തില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് യുക്രൈനിലെ ബാലിക എഴുതിയ ഹൃദയഭേദകമായ കത്ത് വൈറല്‍


ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. അന്നുമുതല്‍ രാജ്യത്തുടനീളം ആക്രമണങ്ങള്‍ നടത്തുകയാണ്. കുട്ടികളുള്‍പെടെ നൂറുകണക്കിന് സാധാരണക്കാരും നിരവധി സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം നാല് ദശലക്ഷത്തിലധികം പേര്‍ പലായനം ചെയ്തിട്ടുണ്ട്.

ബുച പോലുള്ള സ്ഥലങ്ങളില്‍ റഷ്യ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും സാധാരണക്കാരെ പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുക്രൈന്‍ ആരോപിച്ചു. ബോറോദ്യങ്കയിലെ സ്ഥിതി ബുചയേക്കാള്‍ മോശമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.

യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കെയ് വില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയും ശനിയാഴ്ച പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അതേസമയം, ജൂണോടെ യൂറോപ്യന്‍ യൂനിയനില്‍ പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുക്രൈന്‍. അടുത്തിടെ റഷ്യന്‍ പട്ടാളക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് യുക്രൈന്‍ എംപി അവകാശപ്പെട്ടിരുന്നു.

Keywords: We will meet in heaven: Ukrainian child's heartbreaking letter to mother killed in war, Ukraine, News, Gun Battle, Letter, Girl, Twitter, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script