Tragedy | വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം സഊദിയില്‍ തന്നെ ഖബറടക്കി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 ന് രാത്രി സഊദിയിലെ ബുറൈദയില്‍ വെച്ചാണ് അപകടം സംഭവിച്ചത്
● മരിച്ചത് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ് റാഫി
● ചടങ്ങ് നടന്നത് ബുറൈദ ഖലീജ് ഖബറിസ്ഥാനില്‍
● 32 വര്‍ഷമായി ബുറൈദയില്‍ തയ്യല്‍ ജോലി ചെയ്ത് വരികയായിരുന്നു
● ഖസീം പ്രവാസി സംഘം ഷാര സന യൂനിറ്റ് അംഗമാണ്
ബുറൈദ: (KVARTHA) വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം സഊദിയില്‍ തന്നെ ഖബറടക്കി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 ന് രാത്രി സഊദിയിലെ ബുറൈദയില്‍ വെച്ചുണ്ടായ റോഡപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി കൊക്കനാടന്‍ വീട്ടില്‍ മുഹമ്മദ് മരക്കാര്‍ - ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാഫി(54) യുടെ മൃതദേഹമാണ് ഖബറടക്കിയത്. ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബുറൈദ ഖലീജ് ഖബറിസ്ഥാനില്‍ മറവ് ചെയ്തു.
അമിത വേഗതയില്‍ പിറകിലേക്ക് എടുത്ത സ്വദേശി പൗരന്റെ വാഹനം തട്ടിയാണ് മുഹമ്മദ് റാഫിക്ക് ഗുരുതരമായി പരുക്കേറ്റത്. സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാര്‍ക്കറ്റില്‍ (സൂക്ക് ദാഹിലിയ) നിന്നും അവശ്യ സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയായിരുന്നു അപകടം. പിന്നില്‍ നിന്നും അമിത വേഗതയില്‍ വന്ന കാര്‍ റാഫിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായ പരുക്കുകളോടെ ഉടന്‍ തന്നെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ അഞ്ചാം ദിവസമാണ് മരണം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഭാര്യ ഹാജ് റ. അനസ്, അനീഷ്, റഫാന്‍ എന്നിവര്‍ മക്കളാണ്.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ റാഫി 32 വര്‍ഷമായി ബുറൈദയില്‍ തയ്യല്‍ ജോലി ചെയ്ത് വരികയായിരുന്നു. ഖസീം പ്രവാസി സംഘം ഷാര സന യൂനിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തി കൂടിയായിരുന്നു.
#KeralaExpat #RoadAccident #SaudiArabia #Wayanad #TragicLoss #Funeral
