ഹൃദയസ്പർശിയായ വീഡിയോ: തീപിടിച്ച കെട്ടിടത്തിൽ നിന്ന് മകനെ രക്ഷിക്കാൻ രണ്ടാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് പിതാവ്; പിന്നാലെ പിതാവിൻ്റെ ചാട്ടം; ദൃശ്യങ്ങൾ വൈറൽ
Mar 13, 2022, 21:48 IST
വാഷിങ്ടൺ:(www.kvartha.com 13.03.2022) തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾ തന്റെ മൂന്ന് വയസുളള മകനെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനലിൽ നിന്ന് താഴെയുള്ള അഗ്നിശമന സേനാംഗങ്ങൾക്ക് എറിഞ്ഞു നൽകുന്നതിൻ്റെ ഹൃദയസ്പർശിയായ വീഡിയോ പുറത്ത്. പിന്നാലെ അയാളും താഴേക്ക് ചാടി.
യുഎസിലെ ന്യൂജേഴ്‌സിയിലാണ് സംഭവം നടന്നത്. സൗത് ബ്രൺസ്‌വിക് ടൗൺഷിപ് പൊലീസിൻ്റെ പബ്ലിക് റിലേഷൻസ് ഓഫീസാണ് വീഡിയോ പുറത്തുവിട്ടത്. പിന്നീട് ഇത് വൈറലായി മാറി. രക്ഷാപ്രവർത്തകരിലൊരാൾ ധരിച്ച ബോഡി ക്യാമറയിലാണ് ഹ്രസ്വ വീഡിയോ പതിഞ്ഞത് തീയും പുകയും കൊണ്ട് പൊതിഞ്ഞ കെട്ടിടത്തിന് സമീപം പരിഭ്രാന്തരായ നിരവധി ആളുകളെ വീഡിയോയിൽ കാണാം.
അതിനിടെ തീ ആളിപ്പടരുമ്പോൾ, മകനെ അവരിലേക്ക് എറിയാൻ ഉദ്യോഗസ്ഥർ പിതാവിനോട് ആവശ്യപ്പെട്ടു. 'കുഞ്ഞിനെ എറിയൂ! കുഞ്ഞിനെ എറിയൂ!' ഉദ്യോഗസ്ഥരിൽ ഒരാൾ അലറി. പിതാവ് ആദ്യം മടിച്ചെങ്കിലും തീ ആളിപ്പടരുകയും കെട്ടിടം മുഴുവൻ വിഴുങ്ങുകയും ചെയ്തതിനാൽ മകനെ വലിച്ചെറിയുകയല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല.
തുടർന്ന് കുട്ടിയെ എറിഞ്ഞു നൽകിയപ്പോൾ സേനാംഗങ്ങൾ വിജയകരമായി പിടികൂടി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ചാടിയ പിതാവിനെ പിടിക്കാനും അവർക്ക് കഴിഞ്ഞു. നിസാര പരിക്കുകളോടെ അച്ഛനും മകനും രക്ഷപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

DRAMATIC - body camera video from sergeant shows the moment firefighters and police yell "drop the baby" to the Dad in the fire filled apartment. pic.twitter.com/LiUSU20opj
— So Brunswick PD (@SoBrunswickPD) March 7, 2022
അതിനിടെ തീ ആളിപ്പടരുമ്പോൾ, മകനെ അവരിലേക്ക് എറിയാൻ ഉദ്യോഗസ്ഥർ പിതാവിനോട് ആവശ്യപ്പെട്ടു. 'കുഞ്ഞിനെ എറിയൂ! കുഞ്ഞിനെ എറിയൂ!' ഉദ്യോഗസ്ഥരിൽ ഒരാൾ അലറി. പിതാവ് ആദ്യം മടിച്ചെങ്കിലും തീ ആളിപ്പടരുകയും കെട്ടിടം മുഴുവൻ വിഴുങ്ങുകയും ചെയ്തതിനാൽ മകനെ വലിച്ചെറിയുകയല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല.
തുടർന്ന് കുട്ടിയെ എറിഞ്ഞു നൽകിയപ്പോൾ സേനാംഗങ്ങൾ വിജയകരമായി പിടികൂടി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ചാടിയ പിതാവിനെ പിടിക്കാനും അവർക്ക് കഴിഞ്ഞു. നിസാര പരിക്കുകളോടെ അച്ഛനും മകനും രക്ഷപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
Keywords: News, World, Top-Headlines, America, Washington, Video, Escaped, Son, Father, Viral, Fire, USA, Watch video, Burning building, Watch video: New Jersey dad tosses toddler out a window to escape from burning building.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.