Arrested | 'തിരക്കേറിയ ഹൈവേയുടെ എതിര്‍ദിശയിലേക്ക് അതിവേഗം സഞ്ചരിച്ച് ഉള്‍റോഡില്‍ സ്റ്റണ്ട്'; 26 കാരന്‍ അറസ്റ്റില്‍
Oct 24, 2022, 20:25 IST
അജ്മാന്‍: (www.kvartha.com) തിരക്കേറിയ ഹൈവേയുടെ എതിര്‍ദിശയിലേക്ക് അതിവേഗം സഞ്ചരിച്ച് ഉള്‍റോഡില്‍ സ്റ്റണ്ട് നടത്തിയെന്ന കേസില്‍ 26 കാരനായ ഗള്‍ഫ് പൗരനെ അജ്മാന്‍ പൊലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഇയാളുടെ അശ്രദ്ധമായ ഡ്രൈവിങ് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വാഹനമോടിക്കുന്നയാളുടെ വീഡിയോ പൊലീസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഇയാളുടെ നീക്കങ്ങള്‍ എങ്ങനെയാണ് പൊലീസ് ട്രാക് ചെയ്തതെന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഇതിനൊടുവില്‍ അറസ്റ്റു നടക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്തു.
ഇയാള്‍ നേരത്തെ മറ്റു ഒട്ടേറെ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയതായും 17,650 ദിര്‍ഹം പിഴ ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് ആറു മാസത്തേയ്ക്ക് പൊലീസ് സസ്‌പെന്‍ഡ് ചെയ്തതായും രേഖകള്‍ സൂചിപ്പിക്കുന്നു. ലൈസന്‍സില്‍ ആകെ ബ്ലാക് പോയിന്റുകള്‍ 46.
ഓപറേഷന്‍ റൂമിലെ കണ്‍ട്രോള്‍ സിസ്റ്റം അശ്രദ്ധമായി കാറോടിച്ച ഡ്രൈവറെ കണ്ടെത്തി ട്രാക് ചെയ്തതായി അജ്മാന്‍ പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ ലഫ്. കേണല്‍ സെയ്ഫ് അബ്ദുല്ല അല്‍ ഫലാസി പറഞ്ഞു.
വിപരീത ദിശയില്‍ വാഹനമോടിച്ച ശേഷം ഒരു റസിഡന്‍ഷ്യല്‍ ഏരിയയിലേക്കാണ് യുവാവ് കാറുമായി പോയത്. അവിടെ ഒരു ഉള്‍റോഡില്‍ ഡ്രിഫ്റ്റിങ് സ്റ്റണ്ട് നടത്തി. ഇതു മറ്റൊരു നിരീക്ഷണ ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. ട്രാഫിക് പട്രോളിങ് സംഘം ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിച്ചു.
രണ്ടു മണിക്കൂറിനുള്ളില്‍ അല്‍ തല ഏരിയയില്‍ വാഹനം ഓടിക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ ഒട്ടേറെ ട്രാഫിക് നിയമലംഘനങ്ങള്‍ കാരണം വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ആറു മാസത്തേയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കുകയും ചെയ്തതായി ലഫ്. കേണല്‍ സെയ്ഫ് അല്‍ ഫലാസി പറഞ്ഞു.
തന്റെ ജീവനും മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടപ്പെടുത്തുന്ന തരത്തില്‍ വാഹനം ഓടിച്ചതിന് യുവാവിനുമേല്‍ 2000 ദിര്‍ഹം പിഴ ചുമത്തി. ട്രാഫികിന്റെ എതിര്‍ ദിശയില്‍ വാഹനം ഓടിച്ചതിന് 600 ദിര്‍ഹവും ട്രാഫിക് സൂചനകളും നിര്‍ദേശങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് 500 ദിര്‍ഹവും പിഴ ചുമത്തി. ഇയാളുടെ വാഹനം 127 ദിവസത്തേക്ക് കണ്ടുകെട്ടും.
യുഎഇയുടെ മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നിരക്കാത്തതും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയ്ക്കും താമസക്കാരുടെ സൗകര്യത്തിനും ഭീഷണിയാകുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ വാഹനമോടിക്കുന്നവരോട് അഭ്യര്‍ഥിച്ചു.
Keywords: Watch: UAE motorist drives against traffic on busy highway; arrested in under 2 hours, Ajman, News, Vehicles, Traffic Law, Police, World.خلال ساعتين فقط شرطة عجمان تضبط سائق مركبة قاد بطيش وتهور وعرض حياة الآخرين لخطر pic.twitter.com/W2xFQviXDo
— ajmanpoliceghq (@ajmanpoliceghq) October 23, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.