തത്സമയ റിപ്പോര്‍ട്ടിംഗിനിടെ ക്യാമറയുടെ മുന്നില്‍ എത്തിയ യുവാവിനോട് മാറിനില്‍ക്കാന്‍ പറഞ്ഞ റിപ്പോര്‍ട്ടര്‍ക്ക് മര്‍ദനം; ഓടി മാറാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് അക്രമിച്ചു; സഹപ്രവര്‍ത്തകനെ ആക്രമിക്കുന്നത് ലൈവായി ന്യൂസ് റൂമില്‍ കണ്ട് ഞെട്ടിത്തരിച്ച് അവതാരക (വീഡിയോ കാണാം)

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മോസ്‌കോ: (www.kvartha.com 04.08.2017) തത്സമയ റിപ്പോര്‍ട്ടിംഗിനിടെ ക്യാമറയുടെ മുന്നില്‍ എത്തിയ യുവാവിനോട് മാറിനില്‍ക്കാന്‍ പറഞ്ഞ റിപ്പോര്‍ട്ടര്‍ക്ക് മര്‍ദനം. ഓടി മാറാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് അക്രമിക്കാന്‍ ശ്രമം. സഹപ്രവര്‍ത്തകനെ ആക്രമിക്കുന്നത് ലൈവായി ന്യൂസ് റൂമില്‍ നിന്നും കണ്ട് ഞെട്ടിത്തരിച്ച് അവതാരക.

മോസ്‌കോയിലെ ഒരു പാര്‍ക്കില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ലൈവ് റിപ്പോര്‍ട്ടിംഗിന് എത്തിയ പ്രശസ്ത ചാനല്‍ റിപ്പോര്‍ട്ടര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. 'എയര്‍ബോണ്‍ ട്രൂപ്പ് ഡേ' ആഘോഷത്തോട് അനുബന്ധിച്ച് ബുധനാഴ്ച എന്‍ ടി വി ചാനലിനു വേണ്ടി പാര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയ മാധ്യമപ്രവര്‍ത്തകന്‍ നികിത റാസ്‌വോസ്ഹയേവിനാണ് അപ്രതീക്ഷിതമായി മുഖമടച്ച് ഇടി കിട്ടിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തത്സമയ റിപ്പോര്‍ട്ടിംഗിനിടെ ക്യാമറയുടെ മുന്നില്‍ എത്തിയ യുവാവിനോട് മാറിനില്‍ക്കാന്‍ പറഞ്ഞ റിപ്പോര്‍ട്ടര്‍ക്ക് മര്‍ദനം; ഓടി മാറാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് അക്രമിച്ചു; സഹപ്രവര്‍ത്തകനെ ആക്രമിക്കുന്നത് ലൈവായി ന്യൂസ് റൂമില്‍ കണ്ട് ഞെട്ടിത്തരിച്ച് അവതാരക (വീഡിയോ കാണാം)

തത്സമയ റിപ്പോര്‍ട്ടിംഗിനിടെ ക്യാമറയുടെ മുന്നില്‍ എത്തി പിറുപിറുത്ത യുവാവിനോട് മാറിനില്‍ക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് നികിതയുടെ മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. ഇടികൊണ്ട് പതറിപ്പോയ റിപ്പോര്‍ട്ടര്‍ ഓടിമാറാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ പിന്തുടരുന്നതും കാണാം.

മദ്യലഹരിയില്‍ ആയിരുന്ന അക്രമിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ ഒരു തെരുവുഗുണ്ടയാണെന്നാണ് പോലീസ് പറയുന്നത്. മുന്‍ പാരച്യൂട്ട് ഭടന്മാര്‍ പങ്കെടുക്കുന്ന എയര്‍ബോണ്‍ ട്രൂപ്പ് ഡേ ചടങ്ങില്‍ ഇത്തരമൊരു തെമ്മാടി കടന്നുവന്നതില്‍ നവമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

തന്റെ സഹപ്രവര്‍ത്തകന് ഇടി കിട്ടിയത് ലൈവായി കണ്ടുകൊണ്ട് ന്യൂസ് റൂമില്‍ ഇരുന്ന വാര്‍ത്ത അവതാരക ഞെട്ടിവിറക്കുന്ന രംഗവും വീഡിയോയില്‍ പ്രചരിക്കുന്നുണ്ട്.

ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോ കാണാം:
 

Also Read:
പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Watch: Russian Reporter Punched In The Face On Live TV, Mosco, Youth, Reporter, News, Channel, Police, Arrested, Protesters, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script