Gift | വധുവിന് വേദിയില്‍ വച്ച് വിവാഹസമ്മാനമായി കഴുതക്കുട്ടിയെ നല്‍കി വരന്‍; യുവാവ് വൈറലാകാന്‍ വേണ്ടി ചെയ്തതാണെന്ന് വിമര്‍ശകര്‍; വൈറലായി വീഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഇസ്ലാമാബാദ്: (www.kvartha.com) വധുവിന് വേദിയില്‍ വച്ച് വിവാഹസമ്മാനമായി കഴുതക്കുട്ടിയെ നല്‍കി വരനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍. പാകിസ്താനിലെ കറാച്ചി സ്വദേശിയായ യുട്യൂബര്‍ അസ്ലന്‍ ഷായാണ് തന്റെ വധു വാരിഷയ്ക്ക് കഴുതക്കുട്ടിയെ സമ്മാനിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്.
Aster mims 04/11/2022

വാരിഷയ്ക്ക് മൃഗങ്ങളോടുള്ള ഇഷ്ടം മനസിലാക്കിയാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്ന് അസ്ലന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. വിവാഹദിനം കഴിഞ്ഞും കഴുതക്കുട്ടിക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭോല എന്നാണ് ഇവര്‍ ഇതിന് നല്‍കിയ പേര്. വിവാഹ വേദയില്‍ വച്ച് കഴുതക്കുട്ടിയെ അസ്ലന്‍ വധുവിന് കൈമാറുന്നതും ഇരുവും അതിനെ ലാളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Gift | വധുവിന് വേദിയില്‍ വച്ച് വിവാഹസമ്മാനമായി കഴുതക്കുട്ടിയെ നല്‍കി വരന്‍; യുവാവ് വൈറലാകാന്‍ വേണ്ടി ചെയ്തതാണെന്ന് വിമര്‍ശകര്‍; വൈറലായി വീഡിയോ


മറ്റ് ജന്തുക്കളെ പോലെ തന്നെയാണ് കഴുതയും, അതിനെ വേര്‍തിരിച്ച് കാണുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം ആളുകള്‍ അസ്ലനെ പിന്തുണച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. വളരെ ഹൃദ്യമായ വീഡിയോ ആണെന്നും ഇരുവര്‍ക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നതായും ഇവര്‍ കമന്റ് ചെയ്തു. 

അതേസമയം, വീഡിയോ വൈറലായതോടെ നിരവധിപ്പേര്‍ വിമര്‍ശനവുമായും രംഗത്തെത്തി. ഇത് വൈറലാകാന്‍ വേണ്ടി ചെയ്യുന്നതാണെന്നും വിവാഹത്തിന് കഴുതയെ കൊടുത്തത് ശരിയായില്ലെന്നുമാണ് പലരുടെയും വിമര്‍ശനം. 

എന്നാല്‍, താന്‍ മൃഗസ്‌നേഹിയാണെന്നും കഴുതകളോട് പ്രത്യേക ഇഷ്ടമുണ്ടെന്നും അസ്ലന്‍ പ്രതികരിച്ചു. കൂടാതെ വാരിഷയ്ക്കും കഴുതകളെ ഇഷ്ടമാണെന്നും കഠിന പ്രയത്‌നം ചെയ്യുന്ന ഒരു മൃഗമാണ് കഴുതയെന്നും അസ്ലന്‍ പറയുന്നു.


Keywords: News,World,international,Pakistan,Top-Headlines,Marriage,Lifestyle & Fashion,instagram,Social-Media,Animals,Watch: Pakistani YouTuber Gifts His Bride A Donkey, Here's Why Islamabad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia