'ക്ഷമിക്കണം പ്രധാനമന്ത്രീ, വേറെ വഴിയില്ല'; കഴിഞ്ഞ 3 മാസമായി ശമ്പളം മുടങ്ങിയതിനെതിരെ ഇമ്രാനെ ട്രോളി പാക് എംബസി
Dec 3, 2021, 17:24 IST
ലാഹോര്‍: (www.kvartha.com 03.12.2021) പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ട്രോളി സെര്‍ബിയയിലെ പാകിസ്താന്‍ എംബസി. ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണു പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഉള്‍പെടുത്തിക്കൊണ്ടുള്ള പാരഡി ഗാനം എംബസി ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി പുറത്തുവിട്ടിരിക്കുന്നത്.
'പണപ്പെരുപ്പം മുന്‍കാല റെകോഡുകളെല്ലാം ഭേദിച്ച അവസ്ഥയിലാണ്. എത്രകാലം ഇമ്രാന്‍ ഖാന്‍, നിങ്ങളും സര്‍കാര്‍ അധികാരികളും മൗനം പാലിക്കും. ഞങ്ങള്‍ക്കു ശമ്പളം ലഭിച്ചിട്ടു മൂന്ന് മാസമായി. ഫീസ് അടച്ചില്ലെങ്കില്‍ ഞങ്ങളുടെ കുട്ടികള്‍ സ്‌കൂളില്‍ നിന്നും പുറത്താകും. ഇതാണോ പുതിയ പാകിസ്താന്‍?' എന്ന കുറിപ്പോടുകൂടിയാണ് എംബസി പാരഡി മ്യൂസിക് വീഡിയോ പങ്കുവെച്ചത്.
ഈ ട്വീറ്റിനു താഴെയായി 'പ്രധാനമന്ത്രി ഞങ്ങളോടു ക്ഷമിക്കണമെന്നും മറ്റു വഴികള്‍ ഇല്ലാതെയാണ് ഇതുചെയ്യേണ്ടി വന്നതെ'ന്നും എംബസി വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വൈറലായതിനു പിന്നാലെ എംബസി ട്വീറ്റ് നീക്കം ചെയ്തു. എന്നാല്‍ മറ്റു ചില ട്വിറ്റര്‍ പേജുകളില്‍ ഇപ്പോഴും വീഡിയോ പ്രചരിക്കുകയാണ്. സെര്‍ബിയയിലെ പാകിസ്താന്‍ എംബസി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡ്യക്കാരടക്കമുള്ളവര്‍ കമന്റ് ചെയ്യുന്നുണ്ട്.
Keywords: Watch: Pak Embassy In Serbia Tweets Parody Video Targeting... Imran Khan, Pakistan, News, Imran Khan, Video, Salary, Embassy, World.Ideally made in honour of @ImranKhanPTI . He must be real proud hearing this. After all this is his daily advice to all Pak folks pic.twitter.com/pvsfQiGuPA
— Maj Gen Harsha Kakar (@kakar_harsha) December 3, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.