ലൈവ് ചാനല്‍ ചര്‍ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണു; അവതാരകന് പരിക്ക്; ദൃശ്യങ്ങള്‍ വൈറല്‍

 


ബൊഗോട്ട(കൊളംബിയ): (www.kvartha.com 11.03.2021) ലൈവ് ചാനല്‍ ചര്‍ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണ് അവതാരകന് പരിക്ക്. ചാനല്‍ ചര്‍ചക്കിടയില്‍ പലപ്പോഴും അപ്രതീക്ഷിതമായ പല പൊട്ടിത്തെറികളും രൂക്ഷമായ വാദപ്രതിവാദങ്ങളും കയ്യാങ്കളികളുമൊക്കെ നടക്കാറുള്ളത് സ്വാഭാവികമാണ്. 

ലൈവ് ചാനല്‍ ചര്‍ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണു; അവതാരകന് പരിക്ക്; ദൃശ്യങ്ങള്‍ വൈറല്‍
 ചര്‍ചക്കിടയില്‍ നടന്ന അപകടങ്ങളും പലയിടത്തുനിന്നും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരം ഒരു വാര്‍ത്തയാണ് ഇപ്പോള്‍ കൊളംബിയയില്‍ നിന്നും വരുന്നത്. കൊളംബിയയില്‍ ലൈവ് ചാനല്‍ ചര്‍ചക്കിടയില്‍ അവതാരകന്റെ മേല്‍ സെറ്റ് തകര്‍ന്നു വീഴുകയായിരുന്നു.

ഇഎസ്പിഎന്‍ ചാനലിലെ ചര്‍ചയ്ക്കിടയിലാണ് അവതാരകന്‍ കാര്‍ലോസ് ഒര്‍ഡുസിന്റെ മേല്‍ സെറ്റിന്റെ ഒരു ഭാഗം പതിച്ചത്. ചര്‍ചക്കിടയില്‍ മോണിറ്റര്‍ പോലുള്ള ഭാഗം വന്ന് പതിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ തുടര്‍ന്ന് അവതാരകന്‍ ചര്‍ച താല്ക്കാലികമായി അവസാനിപ്പിക്കുകയും ഇടവേളയിലേക്ക് പോകുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

എന്നാല്‍ കാര്‍ലോസിന് ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സാരമായ പരിക്ക് പറ്റിയില്ലെന്നും സുഖം പ്രാപിക്കുന്നുവെന്നും കാര്‍ലോസ് ട്വിറ്ററില്‍ കുറിച്ചു. കാര്യമായ പ്രശ്നങ്ങളില്ലെന്നും മൂക്കിന് ചതവും മുറിവും മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം കുറിച്ചു. സംഭവം വിശദീകരിച്ചു കൊണ്ടുള്ള വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Keywords:  Watch: On Camera, Part Of TV Set Collapses On Anchor, Co-Host Keeps Going, Channel, News, Video, Injured, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia