ജിപിഎസ് ചതിച്ചു; ചെങ്കുത്തായ താഴ് വരയില്‍ ട്രക് കുടുങ്ങി കിടന്നത് 3 ദിവസം, വീഡിയോ വൈറല്‍
Jan 9, 2022, 13:37 IST
ബെയ്ജിങ്: (www.kvartha.com 09.01.2022) ജിപിഎസ് ഉപയോഗിച്ച് മാപ് നോക്കി യാത്ര ചെയ്ത ട്രക് ചെങ്കുത്തായ താഴ് വരയില്‍ കുടുങ്ങി കിടന്നത് മൂന്ന് ദിവസം. ദുര്‍ഘടമായ മലമ്പാതയിലൂടെ സഞ്ചരിച്ച് എളുപ്പത്തിലെത്താന്‍ നോക്കിയ ഒരു ട്രകാണ് അഗാധമായ കൊക്കയില്‍ മുന്‍വശം തൂങ്ങിക്കിടന്നത്. ചൈനയിലെ ചാങ്‌സി സിറ്റിക്കടുത്ത് ജനുവരി ഒന്നിന് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ലോഡുമായി പോവുകയായിരുന്ന ട്രക് ഡ്രൈവര്‍ മാപ് നോക്കി സഞ്ചരിച്ചാണ് ഏറെ അപകടസാധ്യതയുള്ള മലമ്പാതയില്‍ എത്തിയത്. മുന്നോട്ട് പോകുന്തോറും പാത ദുര്‍ഘടവും ഇടുങ്ങിയതുമായി വന്നു. ഒരു വശം അഗാധ കൊക്കയായിരുന്നു.
മുന്നോട്ടു പോയാല്‍ അപകടമാണെന്ന് മനസിലാക്കിയ ഡ്രൈവര്‍ വണ്ടി പിറകിലേക്ക് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാബിന്‍ ഉള്‍പെടെ മുന്‍ഭാഗം കൊക്കയിലേക്ക് തൂങ്ങിയത്. മുന്നിലെ ചക്രം കൊക്കയിലേക്ക് വഴുതിയിറങ്ങുകയായിരുന്നു. ഡ്രൈവറും സഹായിയും ശ്രമിച്ചെങ്കിലും ട്രക് പുറത്തെടുക്കാനായില്ല. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ പ്രയത്‌നഫലമായാണ് ട്രക് കൊക്കയില്‍ വീഴാതെ പുറത്തെടുത്തത്.
Keywords: News, World, International, Beijing, China, Technology, Travel, Watch: Nerve-Wracking Video Shows Truck Dangling Over The Edge Of 330 Feat Cliff After GPS Error In China
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.