Proposal | പ്രൊപോസ് ചെയ്യുന്നതിനിടെ കയ്യിലണിയിക്കാനിരുന്ന മോതിരം കടലില്‍ വീണു; വെള്ളത്തിലേക്ക് എടുത്തുചാടി കാമുകന്‍; പിന്നീട് സംഭവിച്ചത്
Nov 28, 2022, 17:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഫ് ളോറിഡ: (www.kvartha.com) യുവാവ് പെണ്‍സുഹൃത്തിനെ പ്രൊപോസ് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ലോകത്ത് ഒരാളും ഇതുവരെ ചെയ്യാത്ത രീതിയിലാകണം കാമുകിയെ പ്രൊപോസ് ചെയ്യുന്നത് , അതുകണ്ട് എല്ലാവരും ആശ്ചര്യപ്പെടണം, എന്നിങ്ങനെ ഒരു കൂട്ടം കണക്കുകൂട്ടലുകളുമായാണ് ഫ്ളോറിഡക്കാരന്‍ സ്‌കോട് ക്ലൈന്‍ പെണ്‍സുഹൃത്തിനെ കാണാനിറങ്ങിയത്. ഒത്തിരി ആലോചനകളൊക്കെ നടത്തിയശേഷമാണ് സ്‌കോട് പ്രൊപോസ് ചെയ്യാനുള്ള സ്ഥലമൊക്കെ കണ്ടെത്തിയത്. ജലപ്പരപ്പില്‍ നീങ്ങുന്ന ബോടാണ് അയാള്‍ ഇതിനായി കണ്ടുവച്ചത്.

കാമുകി സൂസി ടകറും രണ്ട് സുഹൃത്തുക്കളും സ്‌കോടിനൊപ്പം ബോടിലുണ്ടായിരുന്നു. വേറിട്ട രീതിയിലുള്ള വിവാഹാഭ്യര്‍ഥന ഏതാണ്ട് 'വെള്ളത്തിലായെന്ന്' മാത്രം! സുഹൃത്ത് ഫോണില്‍ പകര്‍ത്തിയ പ്രൊപോസല്‍ രംഗത്തിന്റെ വീഡിയോ സ്‌കോട് ഫേസ് ബുകിലൂടെ പങ്കുവെച്ചു.
ബോട് യാത്രയുടെ ഓരോ നിമിഷവും സ്‌കോടും സൂസിയും ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം. ഒരു 'ടൈറ്റാനിക് പോസ്' കഴിഞ്ഞ് തന്റെ വലതുകയ്യില്‍ സൂസിയുടെ കൈ ചേര്‍ത്ത് പിടിച്ച് ഇടതുകൈ കൊണ്ട് തന്റെ ട്രൗസറിന്റെ പോകറ്റില്‍ നിന്ന് സൂസിക്ക് നല്‍കാനുള്ള മോതിരമടങ്ങിയ പെട്ടി എടുക്കാനുള്ള ശ്രമത്തിനിടെ അത് സ്‌കോടിന്റെ കയ്യില്‍നിന്ന് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
കണ്ണടച്ചുതുറക്കുന്നതിന് മുമ്പ് സ്‌കോട് വെള്ളത്തിലേക്ക് കുതിച്ചുചാടി, മുങ്ങിത്താഴുന്ന മോതിരപ്പെട്ടി ഞൊടിയിടയില്‍ വീണ്ടെടുത്ത് പൊങ്ങി. ആദ്യമൊന്ന് അമ്പരന്നെങ്കിലും സൂസിയ്ക്കും സുഹൃത്തുക്കള്‍ക്കും ചിരിയടക്കാനായില്ല. വെള്ളത്തില്‍ കിടന്നുതന്നെ സ്‌കോട് മോതിരം സൂസിയ്ക്ക് നേരെ നീട്ടുന്നത് വീഡിയോയില്‍ കാണാം.
പിന്നീട് നീന്തി ബോടിലേക്ക് കയറിയ ശേഷം സ്‌കോട് സൂസിയ്ക്ക് മോതിരം നല്‍കുകയും സൂസി ഏറെ സന്തോഷത്തോടെ അത് സ്വീകരിക്കുകയും 'യെസ്' പറഞ്ഞു കൊണ്ട് സ്‌കോടിനെ ചുംബിക്കുകയും ചെയ്തു. മോതിരമടങ്ങിയ പെട്ടി വെള്ളത്തിലേക്ക് വീണതും താന്‍ വെള്ളത്തിലേക്ക് ചാടിയതും ഒരേ നിമിഷത്തിലായിരുന്നുവെന്ന് സ്‌കോട് പറയുന്നു.
പെട്ടി മുങ്ങിത്താഴുന്നതിന് മുമ്പ് അതിനെ വീണ്ടെടുക്കുക എന്നതുമാത്രമായിരുന്നു തന്റെ മനസിലെന്നും അതുമായി പൊങ്ങിയപ്പോള്‍ മാത്രമാണ് താന്‍ വെള്ളത്തിലാണെന്ന ബോധമുണ്ടായതെന്നും സ്‌കോട് പറയുന്നു. എന്തായാലും അതിസാഹസികമായി സ്‌കോട് തന്റെ പ്രണയിനിക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത പ്രണയനിമിഷങ്ങളാണ്.
Keywords: Watch: Man Jumps Into Ocean After Ring Falls In During Proposal, America, News, Boat, Facebook, Video, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.