SWISS-TOWER 24/07/2023

Bonhomie Between Leaders | ജി7 ഉച്ചകോടി: മറ്റു നേതാക്കള്‍ക്കൊപ്പം ഗ്രൂപ് ഫോടോയ്ക്ക് തയാറെടുക്കുന്ന ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലൂടെ വന്ന് തോളില്‍ തട്ടിവിളിച്ച് ബൈഡന്‍; വീഡിയോ വൈറല്‍

 


ADVERTISEMENT


ഷ്‌ലോസ് എല്‍മോ: (www.kvartha.com) ജര്‍മനിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ മറ്റു നേതാക്കള്‍ക്കൊപ്പം ഗ്രൂപ് ഫോടോയ്ക്ക് തയാറെടുക്കുന്ന നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്നിലൂടെ വന്ന് തോളില്‍ തട്ടിവിളിച്ച് ഊഷ്മള സൗഹൃദം പങ്കിടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 
Aster mims 04/11/2022

വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിക്കുന്ന മോദിയുടെ സമീപത്തേക്ക് പിന്നിലൂടെ നടന്നെത്തിയ ബൈഡന്‍, തോളില്‍ത്തട്ടുന്നത് വീഡിയോയില്‍ കാണാം. പെട്ടെന്നുതന്നെ തിരിഞ്ഞുനോക്കിയ മോദി, ബൈഡന് ഹസ്തദാനം നല്‍കിയശേഷം കുശലാന്വേഷണം നടത്തുന്നതാണ് വീഡിയോ. ഇരുനേതാക്കളും ചിരിച്ച് സംസാരിക്കുന്നതും കാണാം.

Bonhomie Between Leaders | ജി7 ഉച്ചകോടി: മറ്റു നേതാക്കള്‍ക്കൊപ്പം ഗ്രൂപ് ഫോടോയ്ക്ക് തയാറെടുക്കുന്ന ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലൂടെ വന്ന് തോളില്‍ തട്ടിവിളിച്ച് ബൈഡന്‍; വീഡിയോ വൈറല്‍


നേരത്തെ, ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സ്വീകരിച്ചു. പിന്നീട് ഫോടോ സെഷന് മുന്‍പാണ് മോദിയുടെ അടുത്തേക്കുവന്ന ജോ ബൈഡന്‍ ഹസ്തദാനം ചെയ്ത് കുശലാന്വേഷണം നടത്തിയത്. കഴിഞ്ഞ മാസം ജപാനില്‍ നടന്ന ക്വാഡ് ഉച്ചകോടിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

Keywords:  News,World,Germany,President,Narendra Modi,Top-Headlines,Trending, Watch: Joe Biden Walks Up To PM Modi At G-7, And Then
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia