Flag Waves | സാന്‍ ഫ്രാന്‍സിസ്കോയിലെ കോണ്‍സുലേറ്റില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ മുന്നില്‍ ത്രിവര്‍ണ പതാക വീശി ഇന്ത്യന്‍ അമേരിക്കക്കാര്‍; വീഡിയോ
Mar 26, 2023, 11:01 IST
ADVERTISEMENT
വാഷിംഗ്ടണ്‍: (www.kvartha.com) ഞായറാഴ്ച ഒരു സംഘം ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കുകയും കേടുവരുത്തുകയും ചെയ്തതിന് പിന്നാലെ
ത്രിവര്‍ണ പതാകയുമേന്തി നിരവധി ഇന്ത്യന്‍-അമേരിക്കക്കാര്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമാധാന റാലി നടത്തി.
കഴിഞ്ഞ ഞായറാഴ്ച ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ സിറ്റി പൊലീസ് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് കോണ്‍സുലേറ്റിനുള്ളില്‍ കടന്ന് ഖാലിസ്ഥാനി പതാകകള്‍ സ്ഥാപിക്കുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഈ പതാകകള്‍ നീക്കം ചെയ്തു.
വെള്ളിയാഴ്ച ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും നിരവധി ഇന്ത്യന്‍-അമേരിക്കക്കാര്‍ വാഹനങ്ങളിലെത്തി ത്രിവര്ണയുമേന്തി തടിച്ച് കൂടുകയായിരുന്നു. ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രവര്‍ത്തനങ്ങളെ അവര്‍ ആലപിച്ചു. ഖാലിസ്ഥാന്‍ അനുകൂലികളും പ്രദേശത്ത് ചെറിയതോതില്‍ ഉണ്ടായിരുന്നു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. സിഖുകാരില്‍ ചിലര്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കി. മറുപടിയായി ഇന്ത്യന്‍-അമേരിക്കക്കാര്‍ 'വന്ദേമാതരം' ആലപിക്കുകയും അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ പതാകകള്‍ വീശുകയുമായിരുന്നു.
Keywords: Indian American Rally, Washington, Khalistan, News, World, Top-Headlines, America, Washington, National Flag, Flag, Video, Viral, Trending, Social-Media, Indian National Flag, Watch: Indian Americans Wave Tricolour In Front Of Khalistan Supporters At San Francisco Consulate. < !- START disable copy paste -->

#WATCH | United States: Indians gather outside the Indian consulate in San Francisco in support of India's unity pic.twitter.com/tuLxMBV3q0
— ANI (@ANI) March 25, 2023
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. സിഖുകാരില്‍ ചിലര്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കി. മറുപടിയായി ഇന്ത്യന്‍-അമേരിക്കക്കാര്‍ 'വന്ദേമാതരം' ആലപിക്കുകയും അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ പതാകകള്‍ വീശുകയുമായിരുന്നു.
Keywords: Indian American Rally, Washington, Khalistan, News, World, Top-Headlines, America, Washington, National Flag, Flag, Video, Viral, Trending, Social-Media, Indian National Flag, Watch: Indian Americans Wave Tricolour In Front Of Khalistan Supporters At San Francisco Consulate. < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.