Sai Kishore | ദേശീയ ഗാനാലാപനത്തിനിടെ കണ്ണീരടക്കാനാവാതെ ഇന്‍ഡ്യന്‍ താരം സായ് കിഷോര്‍; സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹാങ്‌ചോ: (KVARTHA) ദേശീയ ഗാനാലാപനത്തിനിടെ കണ്ണീരടക്കാനാവാതെ ഇന്‍ഡ്യന്‍ താരം സായ് കിഷോര്‍. ഏഷ്യന്‍ ഗെയിംസ് ക്രികറ്റില്‍ നേപാളിനെതിരായ ക്വാര്‍ടര്‍ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം. രാജ്യത്തിനായി ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ താരം ലൈനപിനിടെയായിരുന്നു വികാരഭരിതനായത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Sai Kishore | ദേശീയ ഗാനാലാപനത്തിനിടെ കണ്ണീരടക്കാനാവാതെ ഇന്‍ഡ്യന്‍ താരം സായ് കിഷോര്‍; സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറല്‍

ഇന്‍ഡ്യന്‍ താരം ദിനേശ് കാര്‍ത്തിക് അടക്കമുള്ളവര്‍ ആദ്യ മത്സരത്തിനിറങ്ങിയ സായ് കിഷോറിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ടു. 'വര്‍ഷങ്ങളായുള്ള താരത്തിന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമാണ് ഇന്‍ഡ്യക്കായി ഇറങ്ങാനായത്. കഠിനാധ്വാനം ചെയ്യുന്ന ആളുകള്‍ക്ക് അതിന്റെ ഫലം തിരികെ നല്‍കാന്‍ ദൈവത്തിന്റേതായ വഴികളുണ്ട്. വൈറ്റ് ബോളില്‍ ആഭ്യന്തര ക്രികറ്റില്‍ ആധിപത്യം സ്ഥാപിച്ച താരം ഒരു സമ്പൂര്‍ണ സൂപര്‍സ്റ്റാറാണ്, എനിക്ക് അദ്ദേഹത്തെ ഓര്‍ത്ത് സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.

രാവിലെ ഉണര്‍ന്ന് ആദ്യ പതിനൊന്നില്‍ അവന്റെ പേര് കണ്ടപ്പോള്‍ ഞാന്‍ വികാരഭരിതനായി. ചില ആളുകള്‍ നന്നായി ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു, അവന്‍ എപ്പോഴും എന്റെ പട്ടികയില്‍ ഒന്നാമനായിരുന്നു. അദ്ദേഹം ഒരു ഇന്‍ഡ്യന്‍ ക്രികറ്ററായി മാറിയതില്‍ വളരെ സന്തോഷമുണ്ട്', എന്ന് ദിനേശ് കാര്‍ത്തിക് കുറിച്ചു.

Sai Kishore | ദേശീയ ഗാനാലാപനത്തിനിടെ കണ്ണീരടക്കാനാവാതെ ഇന്‍ഡ്യന്‍ താരം സായ് കിഷോര്‍; സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറല്‍

നാലോവര്‍ എറിഞ്ഞ സായ് കിഷോര്‍ 25 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വികറ്റ് വീഴ്ത്തിയിരുന്നു. 28 റണ്‍സെടുത്ത ഓപണര്‍ കുശാല്‍ ബുര്‍തേലിനെ ആവേശ് ഖാന്റെ കയ്യിലെത്തിച്ചായിരുന്നു സായ് കിഷോറിന്റെ വികറ്റ് നേട്ടം. യശസ്വി ജയ്‌സ്വാള്‍ സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്‍ഡ്യ നേപാളിനെ 23 റണ്‍സിന് തോല്‍പിച്ചിരുന്നു.

Keywords:  WATCH | India debutant R Sai Kishore breaks down during national anthem before IND vs NEP game, Beijing, News, Asian Games, R Sai Kishore, National Anthem, NEP Game, Video, Social Media, World News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia