Viral Video | തൻ്റെ സ്നേഹം പരീക്ഷിച്ച ഉടമസ്ഥൻ്റെ മനം നിറച്ച് വളര്‍ത്തുനായ; വീഡിയോ വൈറല്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) മനുഷ്യരും നായ്ക്കളും ഊഷ്മള ബന്ധം പങ്കിടുന്നവരാണ്. ഈ ബന്ധം പൂര്‍ണമായും സഹവാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഓമനമൃഗങ്ങളായി വളർത്തുന്നതിനാൽ നായ്ക്കളെ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ എന്ന് കൂടി വിളിക്കാറുണ്ട്. മിക്കവാറും, എല്ലാ നായ്ക്കളും വിശ്വസ്തരും മനുഷ്യർക്ക് സഹായിയുമാണ്. സമ്മർദം, ഉത്കണ്ഠ, വിഷാദം, ഏകാന്തത എന്നിവ കുറയ്ക്കാൻ അവ സഹായിക്കാറുണ്ട്. കൂടാതെ, നായ്ക്കൾക്ക് അവരുടെ ഉടമസ്ഥനെ പുറത്തുനിന്നുള്ള ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കാനും പ്രത്യേക കഴിവുണ്ട്. തൻ്റെ വളര്‍ത്തുനായയുടെ കഴിവുകൾ പരിശോധിക്കുന്നതിനായി, മുങ്ങിമരിക്കുന്നതായി അഭിനയിച്ച ഉടമയെ സാഹസികമായി രക്ഷിക്കുന്ന നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കമൻ്റ് ബോക്സ് നിറയെ നായയുടെ സ്നേഹത്തെക്കുറിച്ചുള്ള പ്രശംസകളാണ്.
Aster_MIMS

Viral Video | തൻ്റെ സ്നേഹം പരീക്ഷിച്ച ഉടമസ്ഥൻ്റെ മനം നിറച്ച് വളര്‍ത്തുനായ; വീഡിയോ വൈറല്‍

കുഞ്ഞു ബ്ലോഗുകളുടെ പ്രധാന ഇടമായ എക്‌സിൽ (പഴയ ട്വിറ്റർ) വൈറലായ വീഡിയോയിൽ, തൻ്റെ ഉടമസ്ഥനും അയാളുടെ സുഹ‍ൃത്തും നീന്തല്‍ കുളത്തിനരികെ നിന്നു സംസാരിക്കുന്നതു ദൂരെ നിന്നു നോക്കുന്ന നായയെ കാണാം. തുടര്‍ന്ന് സുഹൃത്ത് ഉടമസ്ഥനെ നീന്തല്‍കുളത്തിലേക്ക് തള്ളിവീഴ്ത്തുന്നു, ശ്വാസം കിട്ടാതെ പിടയുന്നതായി അഭിനയിക്കുന്ന ഉടമസ്ഥനെ കണ്ട ഉടനെ തന്നെ വെപ്രാളപ്പെട്ട് കുരച്ച് ശബ്ദമുണ്ടാക്കുകയും, ഓടിക്കിതച്ച് കുളത്തിനടുത്തെത്തിയ ശേഷം വീണ്ടും ഉറക്കെ കുരച്ച് ആളെക്കൂട്ടാൻ ശ്രമിക്കുകയും, ഉടനെ തന്നെ കുളത്തിലേക്കെടുത്തു ചാടി
തൻ്റെ ഉടമസ്ഥനെ രക്ഷിക്കുകയും ചെയ്യുന്ന നായയുടെ രംഗങ്ങളാണുള്ളത്.

തൻ്റെ നായ രക്ഷിക്കുമോ എന്നറിയാൻ, ഉടമ മുങ്ങിമരിക്കുന്നതായി അഭിനയിക്കുന്നു എന്ന ചിത്രവിവരണത്തോടെ @AMAZINGNATURE എന്ന പേരിലുള്ള അക്കൗണ്ടാണ് എക്‌സിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇതുവരെ 22.8 ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

 നിരവധി പേർ വീഡിയോ കണ്ട് സന്തോഷിക്കുകയും അഭിപ്രായങ്ങൾ എഴുതിയിടുകയും ചെയ്തു. എല്ലാവരും നായയുടെ സ്നേഹത്തെ പ്രകീര്‍ത്തിച്ചു. മുമ്പൊരിക്കല്‍, വിഷപ്പാമ്പിൽ നിന്ന് കുട്ടിയെ സംരക്ഷിക്കുന്ന നായയുടെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Keywords: Viral Video, Dog Love, Pets, Pets Love, Dogs, Viral dog video, X, Humans, Anxiety, Depression, Loneliness, Bark, Watch : Dog saves Owner pretending to drown in swimming pool.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia