Cloud | ആണവസ്‌ഫോടനത്തിനുശേഷം കാണപ്പെടുന്ന കൂണ്‍ പോലെയുള്ള മേഘം! വൈറലായി യുഎസിലെ ഒക്ലഹോമയില്‍നിന്നുള്ള വീഡിയോ; പിന്നിലുള്ള കാരണം ഇത്

 


വാഷിങ്ടന്‍: (KVARTHA) ഓറന്‍ജ് ഛവി കലര്‍ന്ന മേഘങ്ങള്‍ കണ്ട് അമ്പരന്ന് യുഎസിലെ ഒക്ലഹോമയിലുള്ള നോര്‍മന്‍ സിറ്റിയിലെ അന്തേവാസികള്‍. താമസിയാതെ ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. ആണവസ്‌ഫോടനത്തിനുശേഷം കാണപ്പെടുന്ന കൂണ്‍ പോലെയുള്ള മഷ്‌റൂം മേഘഘടനയാണ് തരംഗമായത്.

അടുത്തിടെ പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ നോലന്‍ ചിത്രം ഓപണ്‍ഹൈമറിലെ രംഗങ്ങളാണ് ഓര്‍മയില്‍ വന്നതെന്നായിരുന്നു സംഭവം കണ്ട ചിലരുടെ അഭിപ്രായം. എന്നാല്‍, പെട്ടെന്നുണ്ടായ കൊടുങ്കാറ്റും പേമാരിയുമാണ് ഇത്തരമൊരു ഘടനയ്ക്ക് വഴിവച്ചതെന്ന് യുഎസ് കാലാവസ്ഥാ പ്രവചന സ്ഥാപനമായ വെതര്‍ നേഷന്‍ അറിയിച്ചു.

ഈ കൊടുങ്കാറ്റ് മദ്യ ഒക്ലഹോമയിലെ സെമിനോള്‍ കൗന്‍ഡിയില്‍ ആലിപ്പഴങ്ങള്‍ വീഴുന്നതിനും കാരണമായി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ചുഴലിക്കാറ്റുകള്‍ ഉണ്ടാകാനുള്ള ഏറ്റവും അനുയോജ്യ സാഹചര്യങ്ങളെല്ലാം ഒത്തുചേര്‍ന്നയിടങ്ങളാണ് യുഎസിന്റെ ഗ്രേറ്റ് പ്ലെയിന്‍സ് എന്നറിയപ്പെടുന്ന സമതലങ്ങള്‍. ടൊര്‍ണാഡോ ആലി എന്നാണ് ഇവ അറിയപ്പെടുന്നത്. യുഎസിന്റെ തെക്കന്‍ മേഖലയിലുള്ള സംസ്ഥാനമായ ഒക്ലഹോമയുടെ നല്ലൊരു ഭാഗം ഭൂപ്രദേശവും ഈ മേഖലയിലാണ് ഉള്ളത്.

Cloud | ആണവസ്‌ഫോടനത്തിനുശേഷം കാണപ്പെടുന്ന കൂണ്‍ പോലെയുള്ള മേഘം! വൈറലായി യുഎസിലെ ഒക്ലഹോമയില്‍നിന്നുള്ള വീഡിയോ; പിന്നിലുള്ള കാരണം ഇത്


Keywords: News, World, World-News, Video, Social-Media-News, Watch, Cloud, Nuclear Blast, US News, Oklahoma News, Sky, Mushroom Hailstorm, Watch, Cloud akin to 'nuclear' blast seen over Oklahoma skies following 'mushroom' hailstorm.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia