സ്വന്തം ശരീരം തേനീച്ച കൂടാക്കി ചൈനീസ് യുവാവ്; പൊതിഞ്ഞത് 6,37,000 തേനീച്ചകള്‍; സാഹസ കൃത്യത്തിലൂടെ ഗിന്നസ് റെകോര്‍ഡ് സ്വന്തമാക്കി റുവാന്‍ ലിയാങ് മിങ്; വൈറലായി വീഡിയോ

 


ബീജിംഗ്: (www.kvartha.com 16.01.2022) സ്വന്തം ശരീരം തേനീച്ച കൂടാക്കി ഗിന്നസ് റെകോര്‍ഡ് സ്വന്തമാക്കിയിരിക്കയാണ് റുവാന്‍ ലിയാങ് മിങ് എന്ന ചൈനീസ് യുവാവ്. 60 റാണി തേനീച്ചകള്‍ ഉള്‍പെടെ 6,37,000 തേനീച്ചകളാണ് റുവാനിനെ പൊതിഞ്ഞത്. ഈ തേനീച്ചകളുടെ 63.7 കിലോ ഭാരവും റുവാന്‍ ചുമന്നു.

സ്വന്തം ശരീരം തേനീച്ച കൂടാക്കി ചൈനീസ് യുവാവ്; പൊതിഞ്ഞത് 6,37,000 തേനീച്ചകള്‍; സാഹസ കൃത്യത്തിലൂടെ ഗിന്നസ് റെകോര്‍ഡ് സ്വന്തമാക്കി റുവാന്‍ ലിയാങ് മിങ്; വൈറലായി വീഡിയോ

'തേനീച്ചകളുടെ ഏറ്റവും ഭാരമുള്ള ആവരണം' എന്ന റെകോഡാണ് ഈ സാഹസത്തിലൂടെ റുവാന്‍ സ്വന്തമാക്കിയത്. യുവാവിനെ തേനീച്ചയില്‍ പൊതിയുന്ന വീഡിയോ ഗിന്നസ് വേള്‍ഡ് റെകോഡ്‌സ് യുട്യൂബ് പേജില്‍ പങ്കുവെച്ചിരുന്നു. റുവാന്റെ ശരീരത്തില്‍ തേനീച്ചകളെ കൊണ്ടിടുന്നതും അവ ശരീരത്തെ പൊതിയുന്നതും വീഡിയോയില്‍ കാണാം. 70ലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.

തേനീച്ചയെ ശരീരത്തില്‍ വഹിക്കുന്നവര്‍ ഏറ്റവുമധികം ശാന്തത പാലിക്കണമെന്ന് പരിചയ സമ്പന്നര്‍ പറയുന്നു. തേനീച്ചകള്‍ മനുഷ്യ ശരീരത്തില്‍ കുത്തിയാല്‍ അവ ചത്തുപോകും. അതിനാല്‍ ഭീഷണിയില്ലെന്ന് തോന്നിയാല്‍ അവ ശരീരത്തില്‍ കുത്തുന്നത് ഒഴിവാക്കും. തേനീച്ചകള്‍ ആക്രമണ സ്വഭാവമുള്ളവയാണെന്ന് തോന്നുകയാണെങ്കില്‍ മത്സരം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.

 

 Keywords: WATCH: Chinese Man Covers Entire Body with 6 Lakh Bees, Sets Guinness World Record, China, News, Beijing, Video, Record, Winner, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia