ബെഞ്ചില്‍ ഇരിക്കുന്ന പിഞ്ചു കുഞ്ഞിനെ താഴെയിട്ട് റോഡിലൂടെ വലിച്ചിഴയ്ക്കുന്ന കുരങ്ങന്; നെഞ്ചിടിപ്പേറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍
May 8, 2020, 16:07 IST
ADVERTISEMENT
സുരബായ: (www.kvartha.com 08.05.2020) ബെഞ്ചില്‍ ഇരിക്കുന്ന പിഞ്ചുകുഞ്ഞിനെ ഒരു കുരങ്ങന് വലിച്ച് താഴെയിടുന്നതും റോഡിലൂടെ വലിച്ചിഴയ്ക്കുന്നതുമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇന്തോനേഷ്യയിലെ സുരബായയില്‍ മെയ് രണ്ടിന് നടന്ന സംഭവം ജാസ സുപഞ്ജി എന്ന ആളാണ് വീഡിയോയില്‍ പകര്‍ത്തിയത്.
തെരുവിന്റെ മുകളില്‍ നിന്നായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ ചെറിയ ഒരു ബൈക്കില്‍ എത്തിയ കുരങ്ങന് ബെഞ്ചില്‍ ഇരിക്കുന്ന കുഞ്ഞിനെ വലിച്ച് താഴെയിടുകയും റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് കണ്ട് ഓടിയെത്തിയ ഒരാള്‍ ഇടപെടുകയും കുരങ്ങില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.
സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ട വേദനാജനകമായ ഈ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. കുരങ്ങിന്റെ കഴുത്തില്‍ കയറുണ്ടെന്നും ഉടമ കയറില്‍ പിടിച്ചുവലിച്ചപ്പോഴാണ് അത് ഉപദ്രവകാരിയാകുന്നതെന്നുമുള്ള പ്രതികരണങ്ങളും ചിലര്‍ പങ്കുവെച്ചു.
എന്നാല്‍ പരിഭ്രമിച്ച കുരങ്ങ്, കുഞ്ഞിനെ ആക്രമിക്കാന്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ മുഖത്ത് ചെറിയ പോറലുകള്‍ മാത്രമേ ഉള്ളൂവെന്നും കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും സുപഞ്ജി ഇന്തോനേഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Keywords: WATCH: Bike Riding Monkey Tries To Kidnap Toddler, News, Video, Social Network, Bike, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.