Bear Cub | ബാഗ്ദാദില്‍ നിന്ന് ദുബൈയിലേക്ക് വിമാനം വഴി കൊണ്ടുവന്ന കരടിക്കുട്ടി കൂടു പൊളിച്ചു വെളിയില്‍ ചാടി; പിന്നീട് സംഭവിച്ചത്; വീഡിയോ വൈറല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com) ബാഗ്ദാദില്‍ നിന്ന് ദുബൈയിലേക്ക് കൊണ്ടുവന്ന കരടിക്കുട്ടി കൂടു പൊളിച്ചു വെളിയില്‍ ചാടി. വെള്ളിയാഴ്ച ഇറാഖി എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം. കാര്‍ഗോയില്‍ സൂക്ഷിച്ചിരുന്ന കൂടിനുള്ളില്‍ നിന്നാണ് കരടി പുറത്തു ചാടിയത്. എന്നാല്‍ വിമാനം ദുബൈയില്‍ ഇറങ്ങിയതിനു പിന്നാലെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ വിവരം വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വിദഗ്ധരെത്തി കുട്ടിക്കരടിയെ മരുന്നു കുത്തിവച്ചു മയക്കി വിമാനത്തിനു പുറത്ത് എത്തിക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തിനു പുറത്തിറക്കും മുന്‍പ് തന്നെ കരടിക്കുട്ടിയെ കീഴ്‌പെടുത്തിയിരുന്നു. കൂടിനു പുറത്തു ചാടിയ കരടി വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്കു നോക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കരടിക്കുട്ടിയുടെ രണ്ട് വീഡിയോകളാണ് പ്രചരിച്ചത്.

മൃഗങ്ങളെ കൊണ്ടു പോകുന്നതിനുള്ള എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണ് കരടിക്കുട്ടിയെ എത്തിച്ചതെന്നു ഇറാഖി എയര്‍വെയ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. നിയമപരമായിട്ടാണ് മൃഗത്തെ കൊണ്ടുവന്നതെന്നും എയര്‍വെയ്‌സ് വ്യക്തമാക്കി.

യാത്രക്കാരുടെ സുരക്ഷിതത്വത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നും വിമാനത്തിനു കേടുപാടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മടക്ക യാത്ര ചെയ്തതെന്നും ഇറാഖി എയര്‍വെയ്‌സ് അറിയിച്ചു.
Aster mims 04/11/2022

Bear Cub | ബാഗ്ദാദില്‍ നിന്ന് ദുബൈയിലേക്ക് വിമാനം വഴി കൊണ്ടുവന്ന കരടിക്കുട്ടി കൂടു പൊളിച്ചു വെളിയില്‍ ചാടി; പിന്നീട് സംഭവിച്ചത്; വീഡിയോ വൈറല്‍


Keywords: Watch: Bear cub on flight to Dubai escapes from crate; sedated upon landing at airport, Dubai, News, Airport, Bear cub, Escapes From Crate, Passengers, Statement, Airways, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script