ഷോര്‍ട്‌സ് ധരിച്ച് വാര്‍ത്ത വായിച്ച് ബി ബി സി അവതാരകന്‍; വൈറലാക്കി സോഷ്യല്‍ മീഡിയ

 


ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com 06.06.2021) പാന്റ്‌സിടാതെ ഷോര്‍ട്‌സ് ധരിച്ച് ഷര്‍ടിന് മുകളില്‍ ജാകറ്റുമിട്ട് സൂം മീറ്റിങ്ങില്‍ പങ്കെടുക്കുന്നവരുടെ നിരവധി വിഡിയോകള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ അതിന് സമാനമായി ഷോര്‍ട്‌സ് ധരിച്ച് മുകളില്‍ ഷര്‍ടും ജാകറ്റും ടൈയും ധരിച്ച് വാര്‍ത്ത വായിക്കുന്ന അവതാരകനെ കണ്ടെത്തിയിരിക്കുകയാണ് നെറ്റിസണ്‍സ്.

ബി ബി സി ന്യൂസ് അവതാരകനാണ് ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ സ്റ്റുഡിയോയില്‍ പാന്റ്‌സിടാതെ ഷോര്‍ട്‌സ് ധരിച്ച് വാര്‍ത്ത വായിച്ചത്. ബി ബി സി ന്യൂസിലെ അവതാരകനായ ഷോണ്‍ലെയുടെ വിഡിയോ ആണ് ഇതോടെ വൈറലായത്. കാമറ ക്ലോസപ് ആയതിനാല്‍ ആരും ഇക്കാര്യം കണ്ടുപിടിക്കില്ലെന്ന് ഷോണ്‍ലെ കരുതിയെങ്കിലും അദ്ദേഹത്തിന് തെറ്റി. വാര്‍ത്ത വായിക്കുന്നതിന്റെ തുടക്കത്തില്‍ സ്റ്റുഡിയോയുടെ വൈഡ് ഷോട് ആണ് കാണിച്ചത്.
Aster_MIMS

ഷോര്‍ട്‌സ് ധരിച്ച് വാര്‍ത്ത വായിച്ച് ബി ബി സി അവതാരകന്‍; വൈറലാക്കി സോഷ്യല്‍ മീഡിയ

ഈ ഭാഗത്ത് ഷോണ്‍ലെ ഇരിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. ഇത് കണ്ടുപിടിച്ച ചിലര്‍ ആ ഭാഗം മാത്രം കട്ട് ചെയ്‌തെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വിഡിയോ വൈറലാവുകയായിരുന്നു. നിരവധി പേരാണ് വിഡിയോക്ക് കമന്റുമായി രംഗത്തെത്തിയത്. അവതാരകനോട് ഇത് സൂം മീറ്റിങ്ങല്ലെന്ന് ആരെങ്കിലും പറയൂവെന്നാണ് ഒരാളുടെ കമന്റ്. എന്ത് ധരിച്ചുവെന്നല്ല, ആ വസ്ത്രത്തില്‍ ധരിച്ചയാള്‍ കണ്‍ഫര്‍ടബിള്‍ ആണോ എന്നത് മാത്രം നോക്കിയാല്‍ മതിയെന്നും ചിലര്‍ കുറിച്ചു.

 

 Keywords:  Watch: BBC Anchor Caught On Air Wearing Shorts Under Desk. Viral Video Leaves Twitter in Splits, New York, News, BBC, Social Media, Video, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia