മലേഷ്യന്‍ വിമാനം വെടിവച്ചിട്ടു; വെളിപ്പെടുത്തലുമായി പുസ്തകം

 


കോലാലംപൂര്‍: (www.kvartha.com 18.05.2014) 237 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം അമേരിക്ക വെടിവെച്ചിട്ടെന്ന വെളിപ്പെടുത്തലുമായി പുസ്തകം. 71 ദിവസങ്ങള്‍ക്ക് കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് ഇതുവരെയും വ്യക്തമായ സൂചനനകള്‍ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.

ഫ്‌ലൈറ്റ് എം.എച്ച് 370:ദ മിസ്റ്ററി എന്ന പുസ്തകമാണ് അമേരിക്കന്‍, തായ് ജെറ്റ് വിമാനങ്ങള്‍ പരിശീലനത്തിനിടെ യാദൃശ്ചികമായി വെടിവെച്ചിട്ടതായിരിക്കാമെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വെടിവെച്ചിട്ടത് മറച്ചുവെക്കാന്‍ വിമാനം അന്വേഷിക്കുന്ന ദിശമാറ്റിയെന്നും പുസ്തകത്തില്‍ ആരോപണമുണ്ട്. അമേരിക്കയ്ക്കും മലേഷ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നും പറയുന്നു.

അടുത്ത ആഴ്ചയോടെ പുറത്തിറങ്ങുന്ന പുസ്തകത്തില്‍ അനുമാനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കാണാതായ വിമാനം സംബന്ധിച്ച് വ്യക്തമായ ഉത്തരം തനിക്കും അറിയില്ലെന്ന് പുസ്തകം എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ നിജെല്‍ കോതോണ്‍ പറയുന്നു. അതേസമയം പുസ്തകത്തെ വിമര്‍ശിച്ച് ഇന്തോനേഷ്യന്‍ സര്‍ക്കാറും വിമാന യാത്രക്കാരുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

മലേഷ്യന്‍ വിമാനം വെടിവച്ചിട്ടു; വെളിപ്പെടുത്തലുമായി പുസ്തകം

Keywords:  Was flight MH370 accidentally SHOT DOWN?, missing Malaysia Airlines Flight MH370, Author Nigel Cawthorne, Grieving family, tracking software, Rod Burrows, US-Thai joint strike fighters, Malaysian Prime Minister Najib Razak
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia