ഒരു അന്വേഷണം ഉണ്ടായാൽ ഏറ്റവും അധികം സന്തോഷിക്കുക ഞങ്ങളാവും, കാരണം ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ അതിലും നല്ല മറ്റൊരു അവസരം വേറെ കിട്ടില്ല; വിവാദത്തിൽ പ്രതികരിച്ച് പെഗാസസ് ഉടമ
Jul 28, 2021, 14:24 IST
ഹെർസ്‌ലിയ: (www.kvartha.com 28.07.2021) ഒരു അന്വേഷണം ഉണ്ടായാൽ ഏറ്റവും അധികം സന്തോഷിക്കുക ഞങ്ങളാവും, കാരണം ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ അതിലും നല്ല മറ്റൊരു അവസരം വേറെ കിട്ടില്ല. - പെഗാസസ് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പറ്റി പെഗാസസ് ഉടമ.
ഇസ്രായേൽ ഹായോമിന് നൽകിയ അഭിമുഖത്തിലാണ് പെഗാസസ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്ത് വിപണനം നടത്തുന്ന കമ്പനിയായ എൻ എസ് ഒ - യുടെ തലവനായ ശാലെവ് ഹൂലിയോ പ്രതികരിച്ചത്.
'ഞങ്ങൾ ഒരിക്കലും ജേർണലിസ്റ്റുകളുടെയോ, മനുഷ്യാവകാശ പ്രവർത്തകരുടെയോ ഫോൺ കോളുകളോ മെയിലുകളോ ചോർത്തിയിട്ടില്ല. ഞങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന ആരെങ്കിലും അത്തരത്തിലുള്ള അധാർമികമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ടെങ്കിൽ അവരുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അതോടെ ഞങ്ങൾ വിച്ഛേദിക്കുകയും ചെയ്യും' അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ഹായോമിന് നൽകിയ അഭിമുഖത്തിലാണ് പെഗാസസ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്ത് വിപണനം നടത്തുന്ന കമ്പനിയായ എൻ എസ് ഒ - യുടെ തലവനായ ശാലെവ് ഹൂലിയോ പ്രതികരിച്ചത്.
'ഞങ്ങൾ ഒരിക്കലും ജേർണലിസ്റ്റുകളുടെയോ, മനുഷ്യാവകാശ പ്രവർത്തകരുടെയോ ഫോൺ കോളുകളോ മെയിലുകളോ ചോർത്തിയിട്ടില്ല. ഞങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന ആരെങ്കിലും അത്തരത്തിലുള്ള അധാർമികമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ടെങ്കിൽ അവരുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അതോടെ ഞങ്ങൾ വിച്ഛേദിക്കുകയും ചെയ്യും' അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും
Q. നിങ്ങൾ ഈ ആരോപണങ്ങളിൽ പറയും പോലെ തെറ്റൊന്നും പ്രവർത്തിച്ചിട്ടില്ല എന്നുറപ്പുണ്ടെങ്കിൽ എല്ലാം എല്ലാവർക്കും മുന്നിൽ തുറന്നു വെച്ച് നിരപരാധിത്വം തെളിയിച്ചുകൂടെ?
A. സ്വകാര്യത, ദേശ സുരക്ഷ, വ്യാപാര ഉടമ്പടികളിൽ നിബന്ധനകൾ എന്നിങ്ങനെ ചില തടസങ്ങൾ ഉള്ളത് കാരണം ഞങ്ങൾ ചെയ്യാത്തതായ പല കാര്യങ്ങളും പരസ്യമായി വിളിച്ചു പറയുക അസാധ്യമാണ്. എന്നാൽ ഏതെങ്കിലും രാജ്യത്തിന്റെ അന്വേഷണ ഏജൻസികൾ അന്വേഷണങ്ങളുമായി വന്നാൽ ഞങ്ങൾ അതിനോട് തീർച്ചയായും സഹകരിക്കും. ഞങ്ങളുടെ സൈപ്രസിലെ സെർവറിൽ നിന്ന് ഇങ്ങനെ ഒരു ലിസ്റ്റ് ചോർന്നു എന്നാണ് പുറത്തുവന്ന വിവരം. അത് തെറ്റാണ്. സൈപ്രസിൽ ഞങ്ങൾക്ക് അങ്ങനെ ഒരു സർവർ ഇല്ല. അതുപോലെ ഞങ്ങളുടെ ഓരോ ഇടപാടുകാരും വെവ്വേറെയായി പരിഗണിക്കപ്പെടുന്നവരാണ്. എല്ലാവരുടെയും പേരുകൾ അടങ്ങിയ ഒരു സെൻട്രൽ ഫയൽ ഒന്നും ഞങ്ങൾ സൂക്ഷിക്കുന്നില്ല.
ലോകത്തിൽ നിരവധി സൈബർ ഇന്റലിജൻസ് യൂണിറ്റുകൾ ഞങ്ങളുടേതിന് സമാനമായി പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും എല്ലാ ആരോപണങ്ങളുടെയും മുൾമുന ഇപ്പോഴും ഇസ്രായേലി സ്ഥാപനങ്ങൾക്ക് നേരെ മാത്രം നീളുന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്. ഇങ്ങനെ ഒരു ആരോപണത്തിന് പിന്നിൽ ഖത്വറോ പലസ്തീനോ ആണെന്നാണ് ഞങ്ങൾ കരുതുന്നത്.
Q. പെഗാസസ് എന്ന സോഫ്റ്റ്‌വെയർ ഒരു ആയുധം പോലെയല്ലേ? അതിനെ ദുരുപയോഗം ചെയ്യാനും സാധിക്കില്ലേ?
A. പൂർണമായ അർഥത്തിൽ അല്ല. പ്രഹരശേഷിയിൽ ഒരു തോക്കിനെപ്പോലെ ആണ് എങ്കിലും, തോക്ക് വിൽക്കുന്ന സമയം തൊട്ടു തന്നെ ആ ഉത്പന്നത്തിന്മേൽ നിർമാതാവിനുള്ള നിയന്ത്രണം നഷ്ടമാവും. പെഗാസസ് അങ്ങനെയല്ല, കസ്റ്റമർ മോശമാണ് എന്ന് തോന്നിയാൽ ഞങ്ങൾക്ക് അതിന്റെ പ്രവർത്തനം നിർത്താൻ സാധിക്കും.
Q. പക്ഷേ, കസ്റ്റമർ ആണ് ആരെ ട്രാക് ചെയ്യണം എന്ന് തീരുമാനിക്കുന്നത്, നിങ്ങൾക്ക് അതിൽ നിയന്ത്രണമില്ല എന്നൊക്കെ നിങ്ങൾ തന്നെയല്ലേ പറയുന്നത് ?
A. എനിക്ക് മനസിലാവുന്നില്ല. മെഴ്സിഡസ് ബെൻസ് ഒരു കാറ് വിറ്റു എന്ന് കരുതുക. വിറ്റ ശേഷം ഏതെങ്കിലും ഒരു കള്ളുകുടിയൻ ആ കാറെടുത്ത് നിയന്ത്രണമില്ലാതെ ഓടിച്ച് ആരെയെങ്കിലും ഇടിച്ചു വീഴ്ത്തിയാൽ, അതിനു കമ്പനി ഉത്തരവാദിയാണ് എന്ന് പറയാൻ സാധിക്കുമോ? മാധ്യമങ്ങൾ ഞങ്ങളെ കുറ്റം പറയുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല. ആരോപണങ്ങൾ തെളിയിച്ചാൽ ഞങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ സന്തോഷമേയുള്ളൂ.
Q. സൗദി ജേർണലിസ്റ്റ് ഖസ്‌ശോജിയെ വധിക്കാൻ പോലും നിങ്ങളുടെ പെഗാസസ് സോഫ്റ്റ് വെയറിന്റെ സഹായമുണ്ടായിരുന്നു എന്നാണല്ലോ ആരോപണം ?
A. അത് വെറും ആരോപണം മാത്രമാണ്. ഞങ്ങൾ വിശദമായ അന്വേഷണങ്ങൾ അക്കാര്യത്തിൽ നടത്തിയതാണ്. ഈ വിധത്തിലുള്ള ആക്ഷേപങ്ങളിൽ ഒന്നും കഴമ്പില്ല എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
Q. നിങ്ങൾക്കെതിരെ ഇസ്രായേലിൽ പോലും അന്വേഷണങ്ങൾക്ക് ഉത്തരവിടുകയുണ്ടായല്ലോ?
A. അതിലും നല്ല കാര്യം വേറെ എന്താണ്? ഞങ്ങൾക്ക് മടിയിൽ ഒരു കനവുമില്ല. അതുകൊണ്ടു തന്നെ വഴിയിൽ ഭയവുമില്ല. അന്വേഷണങ്ങൾ വരട്ടെ. ഞങ്ങൾ അവയെ ധീരമായി നേരിട്ട് ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കും.
Q. നിങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിന് പിന്നിൽ ആരാണ് ?
A. ഈ കളികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ഖത്വർ ഗ്രൂപോ ബിഡിഎസ് (പലസ്തീൻ) ടീമോ ആകാം എന്നാണ് കരുതുന്നത്. ലോകത്തിൽ ഇത്രയധികം സൈബർ ഇന്റലിജൻസ് ഏജൻസികൾ പ്രവർത്തിച്ചിട്ടും ഞങ്ങൾക്കെതിരെ മാത്രം ഈ അന്വേഷണങ്ങൾ വരുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ ലാക്, ഞങ്ങൾ ഇസ്രയേലിൽ നിന്നുള്ളവരാണ് എന്നത് മാത്രമാണ്.
Keywords: News, World, Israel, Technology, WaPo editor, Pegasus, BDS, NSO CEO, Qatar, ‘WaPo editor admitted she could not confirm the numbers were associated with Pegasus,’ ‘BDS or Qatar behind controversy’: NSO CEO.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.