കുറ്റവാളിയല്ലെന്ന് തെളിക്കുന്നതിന് പകരം പൊലീസില്‍ കീഴടങ്ങും മുമ്പ് പ്രതി ചെയ്തത് കണ്ടോ; നടപടിയില്‍ ആശ്ചര്യം പ്രകടിപ്പിച്ച് പൊലീസ്
Jun 1, 2021, 12:31 IST
വെല്ലിങ്ടണ്‍: (www.kvartha.com 01.06.2021) പൊലീസില്‍ കീഴടങ്ങും മുമ്പ് കുറ്റവാളിയല്ലെന്ന് തെളിക്കുന്നതിന് പകരം പ്രതി ചെയ്തത് കണ്ട് ആശ്ചര്യഭരിതരായി ന്യൂസിലന്‍ഡ് പൊലീസ്. അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങാന്‍ തീരുമാനിച്ചതിന് ശേഷം ആഗ്രഹങ്ങളെല്ലാം സാധ്യമാക്കാന്‍ ഒരുങ്ങുകയായിരുന്നു ജെയിംസ് മാത്യു ബ്രെയാന്റ്. അതിനായി ഒരു സ്വയം സത്കാരവുമൊരുക്കി.
നിരവധി കേസുകളില്‍ പ്രതിയായ ബ്രയാന്റ് ആഴ്ചകളോളം തെക്കന്‍ ദ്വീപില്‍ ഒളിവില്‍ ആയിരുന്നു. മാരകമായ മുറിവേല്‍പ്പില്‍, ഡിജിറ്റല്‍ ദുരുപയോഗം, കത്തി കൈവശം വെക്കല്‍, കോടതിയില്‍ ഹാജരാകാതിരിക്കല്‍ തുടങ്ങിയവയാണ് ബ്രയാന്റിനെതിരായ കുറ്റം. തുടര്‍ന്ന് കീഴടങ്ങാന്‍ തീരുമാനിച്ചതോടെ ആഗ്രഹങ്ങളെല്ലാം സാധ്യമാക്കി. സ്വകാര്യ ഹെലികോപ്ടര്‍ യാത്രക്കൊപ്പം ഇഷ്ടഭക്ഷണവുമായിരുന്നു ബ്രയാന്റെ ചോയ്‌സ്. മുത്തുചിപ്പിയും (Oyster) അരിയാഹാരവും ഷാംപെയ്‌നും മതിവരുവോളം കഴിച്ചു.
താന്‍ പിടിക്കപ്പെടുമെന്ന് മനസിലായതോടെ ബ്രയാന്റ് അഭിഭാഷകനുമായി ബന്ധപ്പെട്ടു. കീഴടങ്ങുകയാണെങ്കില്‍ ശിക്ഷയില്‍ ഇളവുണ്ടാകുമെന്നായിരുന്നു അഭിഭാഷകന്റെ നിര്‍ദേശം. എട്ടുദിവസമാണ് വയാന്‍കരുവ സീനിക് റിസേര്‍വില്‍ ബ്രയാന്റ് ഒളിവില്‍ കഴിഞ്ഞത്. അഭിഭാഷകന്റെ നിര്‍ദേശപ്രകാരം കീഴടങ്ങുന്ന വിവരം അധികൃതരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍, കീഴടങ്ങുന്നതിന്റെ അന്ന് ബ്രയാന്റ് സ്വകാര്യ ഹെലികോപ്ടര്‍ ബുക് ചെയ്യുകയും യാത്ര നടത്തുകയുമായിരുന്നു. അതിനിടെ 30 മുത്തുച്ചിപ്പികളും ഷാംപെയ്‌നുമെല്ലാം ബ്രയാന്റ് കഴിച്ചു. അതിനുശേഷം ദുനെഡിന്‍ സെന്‍ട്രല്‍ പൊലീസില്‍ എത്തുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.