ഒരുവര്‍ഷത്തിനുള്ളില്‍ മരിക്കുമോ എന്ന് കൃത്യമായി പ്രവചിക്കാം; പെന്‍സില്‍വാനിയയിലെ ഗവേഷകരുടെ കണ്ടുപിടിത്തം ലോകം ചര്‍ച്ച ചെയ്യുന്നു

 


വാഷിംഗ്ടണ്‍: (www.kvartha.com 16.11.2019) ഒരാള്‍ ഒരുവര്‍ഷത്തിനുള്ളില്‍ മരിക്കുമോ എന്ന് കൃത്യമായി പ്രവചിക്കാനും എന്നാണ് പെന്‍സില്‍വാനിയയിലെ ജെയ്‌സിഞ്ചര്‍ ഹെല്‍ത്ത് സിസ്റ്റത്തിലെ ഗവേഷകര്‍ പറയുന്നത്. ഇവര്‍ നിര്‍മിച്ച ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സാണ് (നിര്‍മിത ബുദ്ധി ) ഇത് സാദ്ധ്യമാക്കുന്നത്.

ഒരുവര്‍ഷത്തിനുള്ളില്‍ മരിക്കുമോ എന്ന് കൃത്യമായി പ്രവചിക്കാം; പെന്‍സില്‍വാനിയയിലെ ഗവേഷകരുടെ കണ്ടുപിടിത്തം ലോകം ചര്‍ച്ച ചെയ്യുന്നു

വ്യക്തിയുടെ ഇ സി ജി ഫലങ്ങള്‍ നിരീക്ഷിച്ചശേഷമായിരുന്നു പ്രവചനം. ഇ സി ജി സിഗ്‌നലുകള്‍ നേരിട്ട് വിശകലനം ചെയ്യാനും സാധാരണ ഇ സി ജി റിപ്പോര്‍ട്ടുകള്‍ താരതമ്യപ്പെടുത്താനും നിര്‍മിത ബുദ്ധിക്ക് സാധിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് വിശകലം ചെയ്ത് അയാള്‍ ഒരുവര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാദ്ധ്യത എത്രത്തോളമുണ്ടെന്നാണ് നിര്‍മിത ബുദ്ധി പ്രവചിക്കുന്നത്.

പരീക്ഷണത്തിന്റെ ഭാഗമായി നാലുലക്ഷത്തോളം രോഗികളുടെ 17.7 ലക്ഷം ഇ സി ജി ഫലങ്ങള്‍ വിശകലനം ചെയ്തു. മൂന്നില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് പ്രത്യേകിച്ച് ഒരു കുഴപ്പവും കണ്ടെത്താത്ത ഇ സി ജികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവ വിശകലനം ചെയ്താണ് നിര്‍മിത ബുദ്ധി മരണം കൃത്യമായി പ്രവചിച്ചത്. ഇതേ സംഘം തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ ഭാവിയില്‍ ഹൃദയമിടിപ്പിന്റെ താളം തെറ്റാന്‍ സാധ്യതയുള്ള രോഗികളെ കണ്ടെത്താനും നിര്‍മിത ബുദ്ധിക്ക് കഴിയുമെന്ന് വ്യക്തമായിരുന്നു.

ഒരാളുടെ ഭാവികാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ നിര്‍മിതബുദ്ധി ഉപയോഗിക്കുന്നത് ആദ്യമായാണ്. ഇത്‌ലുടെ രോഗനിര്‍ണയത്തിന് ചെറുതല്ലാത്ത പങ്ക് വഹിക്കാനാവട്ടെ എന്ന് കരുതാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, World, Death, Predict, Researchers, Patients, ECG, Want to Know When your Death was? It is no Longer Impossible
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia