Arrested | 'സര്‍കാരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ സ്വന്തമാക്കാന്‍ നീക്കം നടത്തി'; ചാരപ്രവര്‍ത്തനം ആരോപിച്ച് അമേരികന്‍ മാധ്യമപ്രവര്‍ത്തകനെ റഷ്യയില്‍ അറസ്റ്റ് ചെയ്തു; ആരോപണം നിഷേധിച്ച് വോള്‍ സ്ട്രീറ്റ് ജേണല്‍
                                                 Mar 31, 2023, 07:19 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മോസ്കോ: (www.kvartha.com) ചാരപ്രവര്‍ത്തനം ആരോപിച്ച് അമേരികന്‍ മാധ്യമപ്രവര്‍ത്തകനെ റഷ്യയില്‍ അറസ്റ്റ് ചെയ്തു. യുഎസ് പത്രമായ വോള്‍ സ്ട്രീറ്റ് ജേണലിന്റെ റിപോര്‍ടറായ ഇവാന് ജെര്ഷ്കോവിചിനെയാണ് അറസ്റ്റ് ചെയ്തത്. റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസാണ് (എഫ് എസ് ബി) കസ്റ്റഡിയിലെടുത്തത്.  
 
  സര്‍കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യരേഖകള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റഷ്യന്‍ നഗരമായ യൂറല്‍ മൗണ്ടന്‍സിലെ യെകാറ്റിറിന്‍ബര്‍ഗ് നഗരത്തില്‍നിന്നാണ് ജെര്‍ഷ്കോവിച് അറസ്റ്റിലായതെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇവിടെ റഷ്യന്‍ സൈനിക-വ്യാവസായിക സമുച്ചയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു അദ്ദേഹമെന്നാണ് എഫ് എസ് ബി ആരോപിക്കുന്നത്. അറസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ എഫ് എസ് ബി പുറത്തുവിട്ടിട്ടില്ല.  
  യുക്രൈന് യുദ്ധം, റഷ്യയിലെ വിവിധ വിഷയങ്ങള്‍, വ്ളാടിമിര്‍ പുടിന്റെ രഹസ്യ ആയുധ കംപനിയെന്ന് വിലയിരുത്തപ്പെടുന്ന വാഗ്നര്‍ ഗ്രൂപിന്റെ ഇടപാടുകള്‍ ഉള്‍പെടെ 'വാള്‍സ്ട്രീറ്റി'ന് വേണ്ടി റിപോര്‍ട് ചെയ്യുന്നത് ഇവാന് ഗെര്ഷ്കോവിചാണ്. മാധ്യമത്തിന്റെ മോസ്കോ ബ്യൂറോ കേന്ദ്രമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.  
 
  1986-ലെ ശീതയുദ്ധത്തിനുശേഷം ചാരപ്രവര്‍ത്തനം ആരോപിച്ച് റഷ്യയില്‍ അറസ്റ്റിലാകുന്ന ആദ്യത്തെ അമേരികന്‍ മാധ്യമപ്രവര്‍ത്തകനാണ് ഇവാന്. ചുമത്തപ്പെട്ട കുറ്റം ചാരപ്രവര്ത്തനമായതിനാല് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവാനിന് 20 വര്‍ഷംവരെ തടവില്‍ കഴിയേണ്ടിവരും. ഇതോടെ യുക്രൈന് യുദ്ധത്തിന്റെ പേരില്‍ വന്‍ശക്തികള്‍ തമ്മിലുള്ള ഉരസല്‍ രൂക്ഷമായി. തങ്ങളുടെ എല്ലാ പൗരന്മാരോടും അടിയന്തരമായി റഷ്യ വിടാന്‍ യുഎസ് നിര്‍ദേശം നല്കി.  
  അതേസമയം, ആരോപണം നിഷേധിച്ച വോള്‍സ്ട്രീറ്റ് ജേണല്‍, റിപോര്‍ടറുടെ സുരക്ഷയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. ജെര്ഷ്കോവിചിനെ എന്നാണ് അറസ്റ്റ് ചെയ്തതെന്നും വ്യക്തമല്ല. നിഷ്പക്ഷതയോടെയും വിശ്വസ്തതയോടെയും പ്രവര്‍ത്തിക്കുന്ന തങ്ങളുടെ റിപോര്‍ടറായ ഇവാന് ജെര്ഷ്കോവിചിനെ അടിയന്തരമായി മോചിപ്പിക്കണമെന്നും മാധ്യമം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. 
 
  മികച്ച റിപോര്ടറും സുഹൃത്തുമായ ഇവാന്റെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണെന്ന് 'ഫിനാന്‍ഷ്യല്‍ ടൈംസ്' മോസ്കോ ബ്യൂറോ ചീഫ് മാക്സ് സെഡന്‍ പ്രതികരിച്ചു. എഫ് എസ് ബി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവ്യക്തമാണെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ റഷ്യന്‍ ലേഖി ഫ്രാന്‍സിക എബെല്‍ പറഞ്ഞു. റിപോര്ടേഴ്സ് വിതൗട് ബോര്‍ഡേഴ്സ് നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി. സംഭവത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് റഷ്യന്‍ അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. 
 
  Keywords:  News, World, International, America, Russia, Journalist, Arrested, Top-Headlines, Wall Street Journal reporter arrested in Russia on spying charges 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
