ഒബാമയ്ക്ക് വിഷം പുരട്ടിയ കത്ത്. നടിക്ക് തടവു ശിക്ഷ

 


അമേരിക്ക: (www.kvartha.com 31.1.2013) അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് വിഷം പുരട്ടിയ കത്ത് അയച്ച സംഭവത്തില്‍ നടി ഷാന്‍ ഗസ് റിച്ചാര്‍ഡ്‌സണിന് തടവും 367000 ഡോളര്‍ പിഴയും ശിക്ഷ വിധിച്ചു. ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗിനും നടി വിഷം പുരട്ടിയ കത്ത് അയച്ചിരുന്നു.

ഒബാമയ്ക്ക് വിഷം പുരട്ടിയ കത്ത്. നടിക്ക്  തടവു ശിക്ഷ
കഴിഞ്ഞ വര്‍ഷം ജൂണ്‍മാസത്തിലാണ് നടി അറസ്റ്റിലാകുന്നത്. ഷാനന്‍ കുറ്റക്കാരിയാണെന്ന് കണ്ട് ജയിലിലടയ്ക്കുകയും ചെയ്തു. അവിടെ വച്ച് അവര്‍ പ്രസവിക്കുകയും ഉണ്ടായി.


2013 മെയ്മാസത്തിലാണ് ന്യൂബോസ്റ്റണിലെ വീട്ടില്‍ വച്ചാണ് നടി മൂന്നു കത്തുകള്‍ പ്രസിഡന്റിന് അയക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കത്ത് തുറന്നു നോക്കില്ലെന്നാണ് താന്‍ കരുതിയതെന്നാണ് ഷാനന്‍ പറഞ്ഞത്. ഭര്‍ത്താവിനോടുള്ള വിദ്വേഷം തീര്‍ക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നും താന്‍ നിരപരാധിയാണെന്നും ആരെയും അപായപ്പെടുത്താനല്ല ഇത് ചെയ്തതെന്നും ഇവര്‍ എഫ്.ബി.ഐയോട് പറഞ്ഞു. ജയിലിലായാല്‍ തന്റെ ആറു കുട്ടികളും അനാഥരായി പോകുമെന്നും ഇവര്‍ പറഞ്ഞു.

ദ വാംപയര്‍ ഡയറീസ്, ദ വോക്കിംഗ് ഡെഡ് തുടങ്ങിയ ഏതാനും ടി.വി സീരീസുകളില്‍ ചെറിയ റോളുകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

Keywords: President, Poison, Letter, Mayer, Actor, World, America, Letter, Jail, Cine Actor 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia