Found Dead | '4 വയസുകാരന്‍ കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ച് മരിച്ചു'; പിന്നാലെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

 


വിര്‍ജീനിയ: (www.kvartha.com) നാല് വയസുകാരന്‍ കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ച് മരിച്ചതിനെ തുടര്‍ന്ന് അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമേരികയിലെ വിര്‍ജീനിയയിലെ സ്‌പോട്‌സില്‍വാനിയയിലാണ് ദാരുണമായ സംഭവം നടന്നത്.

ഡൊറോതി അനറ്റ് ക്ലെമന്റ് എന്ന മുപ്പതുകാരിക്കെതിരെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മകന്‍ ഗമ്മി തൊണ്ടയില്‍ കുടുങ്ങി ചലനമറ്റ നിലയിലായിട്ടും അവശ്യ സേവനത്തിന്റെ സഹായം തേടാതിരുന്നതിനാലാണ് ഡൊറോതിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ജൂറിയെ പ്രേരിപ്പിച്ചത്.

Found Dead | '4 വയസുകാരന്‍ കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ച് മരിച്ചു'; പിന്നാലെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

അവശ്യസേവന സര്‍വീസുകളുടെ സഹായം ഉചിതമായ സമയത്ത് ലഭിച്ചിരുന്നുവെങ്കില്‍ നാല് വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സാധ്യതകള്‍ ഏറെയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മെയ് ആറിനാണ് ഡൊറോതിയുടെ നാലു വയസുള്ള മകന്‍ ഗമ്മി കഴിച്ച് അവശ നിലയിലായത്. കുഞ്ഞിനെ അവശ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണം സംഭവിച്ചു.

അമിതമായ അളവില്‍ കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ചതിനേ തുടര്‍ന്നായിരുന്നു കുഞ്ഞ് അവശ നിലയിലായത്. കഞ്ചാവ് അടങ്ങിയ ഗമ്മി ദഹിക്കാതെ വന്നതും തൊണ്ടയില്‍ കുടുങ്ങിയതുമാണ് മരണകാരണമായി ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

ഒരു കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന ഗമ്മിയില്‍ പകുതിയിലേറെയും കുഞ്ഞ് കഴിച്ചതായാണ് ചോദ്യം ചെയ്യലില്‍ ഡൊറോതി പറയുന്നത്. എന്നാല്‍ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഗമ്മിയുടെ ഒഴിഞ്ഞ കുപ്പിയാണ് കണ്ടെത്താനായത്. കുറ്റം തെളിഞ്ഞാല്‍ 40 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഡൊറോതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ലഹരി വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കുഞ്ഞിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കഞ്ചാവ് അടങ്ങിയ പദാര്‍ഥങ്ങള്‍ കുട്ടികള്‍ കഴിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങള്‍ അമേരികയില്‍ വര്‍ധിക്കുന്നതായാണ് റിപോര്‍ട്. 2020 ഏപ്രിലില്‍ മരിജുവാന അടങ്ങിയ കാന്‍ഡി കഴിച്ച് രണ്ട് കുട്ടികള്‍ അവശ നിലയിലായിരുന്നു. 2022 ഏപ്രിലിലും സമാന സംഭവങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കഴിച്ചാല്‍ കുട്ടികള്‍ ശ്വാസതടസം, ഓക്കാനം, മന്ദിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് കാണിക്കാറ്.

Keywords: Virginia woman charged with murder after 4-year-old dies from eating THC gummies, America, News, Dead Body, Hospital, Treatment, Child, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia