യുട്യൂബ് ചാനല്‍ ഹിറ്റാക്കാന്‍ വേണ്ടി ഉണ്ടാക്കിയ പുകിലുകള്‍; ലൈകിന് വേണ്ടി സ്വന്തം കാമുകിയെ കൊന്ന് വീഡിയോ; ഹിറ്റുണ്ടാക്കാന്‍ പാഞ്ഞ യുട്യൂബര്‍ക്ക് പിന്നീട് സംഭവിച്ചത്
Feb 3, 2020, 17:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാന്‍ബെറ: (www.kvartha.com 03.02.2020) യുട്യൂബ് ചാനല്‍ ഹിറ്റാക്കി ലൈകും സബ്‌സ്‌ക്രൈബര്‍മാരെയും കൂട്ടാന്‍ വേണ്ടി ഓസ്‌ട്രേലിയകാരന്‍ ചെയ്ത കാര്യം ഏവരെയും അമ്പരിപ്പിക്കുന്നതാണ്. തന്റെ കാമുകിയെ അലക്‌സിയ മറാനോയെ മദ്യപിച്ച ഡ്രൈവര്‍ കൊന്നു എന്നതാണ് അദ്ദേഹത്തിന്റെ വീഡിയോ. അതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ നിന്നുള്ള ജെയ്‌സണാണ് താരം. ഐംജേസ്റ്റേഷന്‍ (ImJayStation) എന്നാണ് ഈ 29 കാരന്‍ യുട്യൂബില്‍ അറിയപ്പെടുന്നത്. പ്രശസ്തനാണെന്നു പറഞ്ഞാല്‍ പോര, 54 ലക്ഷം ഫോളോവര്‍മാര്‍ ഉള്ളയാളാണ് എന്നു കൂടെ പറയണം. വെളുപ്പിന് 3 മണിക്ക് ഒഴിഞ്ഞ സ്ഥലങ്ങളിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടങ്ങളില്‍ നിന്ന് വ്‌ളോഗ് ചെയ്യുക എന്നതാണ് കക്ഷിയുടെ ഇഷ്ടവിനോദം തന്നെ.
എന്നാല്‍, കഴിഞ്ഞയാഴ്ച അദ്ദേഹം ഒരു വീഡിയോ പോസ്റ്റ് ചെയ്തു. തന്റെ കാമുകിയായ അലക്‌സിയ മറാനോയെ മദ്യപിച്ച ഡ്രൈവര്‍ കൊന്നു എന്നതാണ് അദ്ദേഹത്തിന്റെ വീഡിയോ. അടുത്ത ദിവസങ്ങളില്‍ ഓജോ ബോര്‍ഡ് ഉപയോഗിച്ച് അലക്‌സിയയുടെ ആത്മാവിനോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിന്റെയും മറ്റും വീഡിയോകളും പോസ്റ്റു ചെയ്തിരുന്നു.
കൂടാതെ, കാമുകി കൊല്ലപ്പെട്ടു എന്നു പറയുന്ന സ്ഥലം സന്ദര്‍ശിക്കുക തുടങ്ങിയ പരിപാടികളും നടത്തി. പക്ഷേ ശരിക്കു അലക്‌സിയ മരിച്ചിട്ടില്ല. എന്റെ കാമുകി മരിച്ചു എന്ന പേരില്‍ അവതരിപ്പിച്ച വീഡിയോകള്‍ എല്ലാം തന്റെ യുട്യൂബ് ചാനലിന് ഹിറ്റുണ്ടാക്കാനും കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാരെ നേടാനും വേണ്ടിയുള്ള ഒന്നായിരുന്നു. ഇത്തരം വീഡിയോ നിര്‍മ്മിക്കുന്നത് അലക്‌സിയയുടെ സമ്മതത്തോടെയായിരുന്നു എന്നാണ് തന്റെ ഭാഗം ന്യായീകരിച്ച് ജെയ്‌സണ്‍ പറയുന്നത്.
കാമുകി മരിച്ചു എന്നു പറഞ്ഞ് അവതരിപ്പിച്ച (ഇപ്പോള്‍ ഡിലീറ്റു ചെയ്തിരിക്കുന്നു) വീഡിയോകളില്‍ യാതൊരു ദുഃഖവുമില്ലാതെയാണ് കക്ഷി നടത്തിയ പ്രകടനങ്ങളെന്ന് കണ്ടവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് അവസാനമായി കണ്ട മുന്‍ സഹപാഠി മരിച്ചു എന്നു പറഞ്ഞാല്‍ ഉണ്ടകാവുന്നവികാരം പോലുമില്ലാതെയായിരുന്നു ജെയ്‌സണ്‍ന്റെ കസര്‍ത്തുകളത്രെ.
മറ്റുള്ളവര്‍ പറയുന്നത് ഇയാളെ യുട്യൂബില്‍ നിന്ന് ബാന്‍ ചെയ്യണമെന്നാണ്. എന്നാല്‍, യുട്യൂബിലെ ബാന്‍ ചെയ്യല്‍ നടപടികളില്‍ ധാരാളം പഴുതുകളുണ്ട് എന്നത് ജെയ്‌സണെ പോലെയുള്ളവര്‍ക്ക് വീണ്ടും തിരിച്ചെത്തല്‍ എളുപ്പമാക്കുന്നു.
വീടുകളും കടകളും ഭേദിച്ച കടന്ന് ഒരു രാത്രി കഴിയുക എന്നതായിരുന്നു മുന്‍പ് ബാന്‍ ചെയ്യപ്പെടുമ്പോള്‍ ജെയ്‌സണെതിരെ ഉയര്‍ന്നിരുന്ന ആരോപണം. എന്നാല്‍, ജെയ്‌സണ്‍ പറഞ്ഞത് തന്നെ അങ്ങനെ കഴിയാന്‍ അനുവദിക്കണം കാരണം തനിക്ക് മറ്റു ജോലിയൊന്നും കിട്ടില്ല എന്നാണ്.
യുട്യൂബ്, ടിക്ടോകില്‍ തിളങ്ങാന്‍ എന്ത് കോപ്രായവും കാണിച്ചുകൂട്ടി പ്രശസ്തി നേടാന്‍ ഇത്തരം
ആളുക്കള്‍ എവിടെയും പ്രത്യക്ഷപ്പെടാം എന്നാണ് ഓണ്‍ലൈന്‍ കമ്യൂണിറ്റികള്‍ മുന്നറിയിപ്പു നല്‍കുന്നത്.

Keywords: News, World, Australia, YouTube, Video, Tik Tok, Viral You Tube Video of Social Media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.