റസ്റ്റോറന്റിനുള്ളില്‍ ഭീമാകാരനായ ഉടുമ്പ്; ഭയന്ന് നിലവിളിച്ച് കസേരയില്‍ കയറി നിന്ന് യുവതി; എന്തുചെയ്യണമെന്നറിയാതെ തന്നാല്‍ കഴിയുന്ന രീതിയില്‍ ഇഴജന്തുവിനെ അകറ്റാന്‍ ശ്രമിക്കുന്ന സഹപ്രവര്‍ത്തകന്‍; വീഡിയോ വൈറല്‍

 


തായ്‌ലന്‍ഡ്: (www.kvartha.com 10.02.2022) റസ്റ്റോറന്റിനുള്ളില്‍ ഭീമാകാരനായ ഉടുമ്പ്, ഭയന്ന് നിലവിളിച്ച് കസേരയില്‍ കയറി നിന്ന് യുവതി. ഇതിനിടെ എന്തുചെയ്യണമെന്നറിയാതെ തന്നാല്‍ കഴിയുന്ന രീതിയില്‍ ഇഴജന്തുവിനെ അകറ്റാന്‍ ശ്രമിക്കുന്ന സഹപ്രവര്‍ത്തകന്‍. സംഭവത്തിന്റെ 56 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ വൈറലാണ്.

റസ്റ്റോറന്റിനുള്ളില്‍ ഭീമാകാരനായ ഉടുമ്പ്; ഭയന്ന് നിലവിളിച്ച് കസേരയില്‍ കയറി നിന്ന് യുവതി; എന്തുചെയ്യണമെന്നറിയാതെ തന്നാല്‍ കഴിയുന്ന രീതിയില്‍ ഇഴജന്തുവിനെ അകറ്റാന്‍ ശ്രമിക്കുന്ന സഹപ്രവര്‍ത്തകന്‍; വീഡിയോ വൈറല്‍

സംഭവം കാമറയില്‍ പകര്‍ത്തുകയും വൈറല്‍ ഹോഗ് എന്ന യൂട്യൂബ് ചാനലില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിനോടകം തന്നെ വീഡിയോ 16,000 ത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ഫെബ്രുവരി എട്ടിന് തായ്ലന്‍ഡിലെ നാറാത്തിവാടിലാണ് സംഭവം നടന്നതെന്ന് വൈറല്‍ ഹോഗ് പറയുന്നു.

56 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു സ്ത്രീ ഒരു കസേരയില്‍ കയറിനില്‍ക്കുകയും തറയില്‍ ഇഴജന്തുവിനെ കണ്ട് ഭയന്ന് നിലവിളിക്കുകയും ചെയ്യുന്നത് കാണാം. കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍, ഒരു പുരുഷന്‍ ഉടുമ്പിനെ സ്ത്രീയില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നു, പക്ഷേ, ഇഴജന്തു തറയില്‍ വേഗത്തില്‍ പാഞ്ഞുകയറിയതിനാല്‍ അയാളും അടുത്തെത്താന്‍ ഭയപ്പെട്ടു.

ആ മനുഷ്യന്‍ ഉടുമ്പിനെ റെസ്റ്റോറന്റില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുമ്പോള്‍, അത് വായ തുറന്ന് അയാള്‍ക്ക് നേരെ കുതിക്കുന്നു. ഇഴജന്തുവിനെ പേടിപ്പിക്കാന്‍ അയാള്‍ തന്റെ പാദരക്ഷകള്‍ ഉപയോഗിക്കുന്നു. പക്ഷേ അത് കാര്യമായി ഒന്നും ചെയ്തില്ല. ഇതിനിടെ യുവതി ഉച്ചത്തില്‍ നിലവിളിക്കുന്നത് തുടരുകയാണ്.

ഒടുവില്‍ അയാള്‍ ഉടുമ്പിനെ സ്ത്രീയില്‍ നിന്ന് അകറ്റുന്നു. ഒരു നീണ്ട വടികൊണ്ട് അതിനെ അവിടെനിന്നും നീക്കുന്നു. കണ്ണുനീര്‍ തുടച്ച സ്ത്രീ ഒടുവില്‍ ശാന്തയായി. അവരില്‍ ആശ്വാസത്തിന്റെ ചിരി വിടരുന്നു. റെസ്റ്റോറന്റിന് പുറത്തുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളാണ് ഈ രംഗം പകര്‍ത്തിയത്.

കുറച്ചുനാള്‍ മുന്‍പ്, തായ്ലന്‍ഡിലെ ഒരു സൂപര്‍മാര്‍കറ്റിലും സമാന സംഭവം നടന്നിരുന്നു. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഭീമാകാരനായ ഉടുമ്പ് ഷെല്‍ഫുകളില്‍ കയറുന്നതും ഉല്‍പന്നങ്ങള്‍ താഴെയിടുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. തായ്ലന്‍ഡിലെ 7 ഇലവന്‍ സ്റ്റോറില്‍ വച്ച് ചിത്രീകരിച്ച ഈ ഭയാനകമായ രംഗം പിന്നീട് തായ് ട്രാവല്‍ ഏജന്‍സിയായ മുണ്ടോ നൊമാഡ ഓണ്‍ലൈനില്‍ പങ്കുവെക്കുകയായിരുന്നു.

അതിശയകരമെന്നു പറയട്ടെ, നാവ് അകത്തേക്കും പുറത്തേക്കും നീട്ടിക്കൊണ്ട് കടയിലേക്ക് നോക്കുന്ന ഭീമാകാരനായ ഉരഗം കൂടിനിന്നവരെ അക്ഷരാര്‍ഥത്തില്‍ പേടിപ്പിച്ചു.

 

 Keywords: Viral video: Woman in hysterics after spotting monitor lizard in restaurant; climbs chair and ends up in tears, Thailand, News, Video, Social Media, Woman, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia