Cake In Bride's Face | വിവാഹദിനത്തില്‍ വധുവിന്റെ മുഖത്ത് കേക് വാരിത്തേക്കുന്ന വരന്‍; രാജകുമാരിയെപ്പോലെ ഒരുങ്ങിയ മണവാട്ടിയുടെ സന്തോഷം മുഴുവന്‍ ഇല്ലാതാക്കി എന്നും മേകപ് മുഴുവന്‍ നശിപ്പിച്ചുവെന്നുമുള്ള കമന്റുമായി ആളുകള്‍
Jun 1, 2022, 20:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലന്‍ഡന്‍: (www.kvartha.com) വിവാഹദിനത്തില്‍ വധുവിന്റെ മുഖത്ത് കേക് വാരിത്തേച്ചാല്‍ എങ്ങനെയുണ്ടാകും? എന്നാല്‍ അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞദിവസം ഇംഗ്ലന്‍ഡിലെ ചെസ്റ്ററില്‍ നടന്നത്.
കേകുമായി വരുന്ന വരനില്‍ നിന്ന് വധു ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതും വധു നിലത്തുവീഴുന്നതുമെല്ലാം വീഡിയോയില്‍ കാണാം. നിലത്തുവീണ വധുവിന്റെ മുഖത്ത് വരന്‍ കേക് തേക്കുന്നതാണ് വീഡിയോ. യുട്യൂബ് ചാനലായ വൈറല്‍ ഹോഗില്‍ വന്ന ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. 'ഭര്‍ത്താവ് എന്റെ മുഖത്ത് കേക് വാരിത്തേക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. മെയ് 19ന് നടന്ന വിവാഹ ചടങ്ങില്‍ നിന്നുള്ള വീഡിയോയാണിത്.
വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഏറ്റവും സന്തോഷിക്കുന്ന ദിവസം വരന്‍ ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. രാജകുമാരിയെപ്പോലെ ഒരുങ്ങിയ വധുവിന്റെ സന്തോഷം മുഴുവന്‍ ഇല്ലാതാക്കി എന്നും മേകപ് മുഴുവന്‍ നശിപ്പിച്ചുവെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Keywords: Viral Video Shows Groom Smashing Wedding Cake In Bride's Face, Internet Calls Him 'Spoiler', London, News, Marriage, Video, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

