SWISS-TOWER 24/07/2023

വൈറൽ വീഡിയോ; എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കാന്‍ കുളത്തിലിടുന്ന ദൃശ്യങ്ങൾ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

 


ADVERTISEMENT

അമേരിക്ക: (www.kvartha.com 29.06.2020) തന്റെ എട്ടുമാസം മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിനെ നീന്തല്‍ പരിശീലനത്തിന്റെ ഭാഗമായി കുളത്തിലേക്ക് പരിശീലക ഇടുന്നതിന്റെ ടിക് ടോക്ക് വീഡിയോ വൈറല്‍. അമേരിക്കയിലെ കൊളറാഡോ സ്പ്രിങ്സിലാണ് സംഭവം. കൊളറാഡോ സ്പ്രിങ്സിലെ ലിറ്റില്‍ ഫിന്‍സ് സ്വിം സ്‌കൂളില്‍ നിന്നാണ് ഇവര്‍ ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഈ വീഡിയോയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് ഇവര്‍ നേരിടേണ്ടി വന്നത്.

വൈറൽ വീഡിയോ; എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കാന്‍ കുളത്തിലിടുന്ന ദൃശ്യങ്ങൾ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

ഇന്‍സ്ട്രക്ടര്‍ കുഞ്ഞിനെ കയ്യിലെടുത്ത് പൂളിലെ വെള്ളത്തിലേക്ക് ഇടുന്നതും ആദ്യം ഒന്ന് മുങ്ങിത്താണ ശേഷം കുഞ്ഞ് ആരുടേയും സഹായമില്ലാതെ തന്നെ പൊങ്ങിവരുന്നതും ഇന്‍സ്ട്രക്ടര്‍ കുഞ്ഞിനെ സുരക്ഷിതനാക്കുന്നതും കുഞ്ഞ് ഒലിവര്‍ മലര്‍ന്നുകിടന്ന് നീന്തുന്നതും വീഡിയോയില്‍ കാണാം. ഇതിനെ വളരെ അഭിമാന പൂര്‍വ്വമാണ് ക്രിസ്റ്റ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഒലിവര്‍ എന്നെ ഓരോ ആഴ്ചയിലും അമ്പരപ്പിക്കുകയാണ്. രണ്ടു മാസത്തെ പരിശീലനം കഴിഞ്ഞപ്പോഴേക്കും അവന്‍ ഒരുപാട് നീന്തല്‍ പഠിച്ചിട്ടുണ്ട്. അവനൊരു കുഞ്ഞു മീനാണ് എന്നാണെനിക്ക് തോന്നുന്നത്' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വീഡിയോക്ക് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയും 50 ലക്ഷത്തോളം ലൈക്കുകളും ധാരാളം കമന്റുകളുമാണ് ലഭിച്ചത്. എന്നാല്‍ മിക്ക കമന്റുകളും അമ്മയെ കുറ്റപ്പെടുത്തിയായിരുന്നു.




@mom.of.2.boyss Oliver amazes me every week! I can’t believe he is barely 2 months in and is catching on so fast. He is a little fish. ##baby ##swim
♬ original sound - mom.of.2.boyss

എന്നാല്‍ ഒലിവറിനെ പരിശീലനം ഒട്ടും തന്നെ പ്രയാസപ്പെടുത്തുന്നില്ല എന്നും പൂളുകളില്‍ വിണ് കുഞ്ഞുങ്ങള്‍ മരിക്കുന്ന നിരവധി കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ എത്ര നേരത്തേ കുഞ്ഞുങ്ങളെ നീന്തല്‍ പഠിപ്പിക്കുന്നുവോ അതാണ് നല്ലതെന്നും ക്രിസ്റ്റ പറയുന്നു. തന്റെ കുട്ടിയെ നീന്തല്‍ പഠിപ്പിക്കുന്നത് പ്രൊഫഷണലുകളാണെന്നും അവരുടെ വിദഗ്ധ പരിശീലനം താന്‍ ഇനിയും തുടരുമെന്നും ക്രിസ്റ്റ കൂട്ടിച്ചേര്‍ത്തു.

'ഒലിവറിന്റെ വൈറല്‍ നീന്തല്‍ വീഡിയോയിലെ എല്ലാ വിദ്വേഷകര്‍ക്കും' എന്ന തലക്കെട്ടോടെ ഇവര്‍ ഒലിവര്‍ നീന്തുന്ന വീഡീയോ വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.


Keywords:  World, News, Child, Video, Water, Social Network, Mother, Comments, viral, America, Cyber Attack, Swimming Pool, Viral Video: Mother faces cyberattacks after sharing video of 8-month-old son thrown into swimming pool for training.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia