SWISS-TOWER 24/07/2023

ശരീരത്തില്‍ കയര്‍ കെട്ടി ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിലൂടെയുള്ള യുവാവിന്റെ സാഹസിക നീന്തല്‍; പാതി വഴിയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്! വൈറലായി വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബ്രാറ്റിസ്ലാവ്: (www.kvartha.com 06.02.2022) ശരീരത്തില്‍ കയര്‍ കെട്ടി ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിലൂടെയുള്ള യുവാവിന്റെ സാഹസിക നീന്തല്‍. തന്റെ സാഹസിക നീന്തലിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള യുവാവിന്റെ ശ്രമം എത്തിയത് ജീവന്‍ പോലും നഷ്ടമായേക്കാവുന്ന സാഹചര്യത്തിലേക്കാണ്.

ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിനടിയില്‍ കൂടി നീന്തിയ യുവാവിന്റെ പരിഭ്രാന്തി പടര്‍ത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്ലോവാക്യയില്‍ നിന്നുള്ള ബോറിസ് ഒറാവെക് എന്ന 31 കാരനാണ് കഥയിലെ താരം.

ശരീരത്തില്‍ കയര്‍ കെട്ടി ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിലൂടെയുള്ള യുവാവിന്റെ സാഹസിക നീന്തല്‍; പാതി വഴിയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്! വൈറലായി വീഡിയോ

എന്നാല്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പേ ഇയാള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതാവുകയും പരിഭ്രാന്തനാവുകയുമായിരുന്നു. തുടര്‍ന്ന് കൂടെയുള്ളവര്‍ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബോറിസ് തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും ടിക് ടോകിലും പങ്കുവെച്ചത്. നിരവധി പേരാണ് ഇതിനകം തന്നെ വീഡിയോ കണ്ടത്.

ശരീരത്തില്‍ കയര്‍ കെട്ടിയാണ് ബോറിസ് ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിന്റെ ഒരു ഭാഗത്ത് നിന്ന് പാളികള്‍ മാറ്റി നീന്തുന്നത്. കൂടെയുള്ളവരാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. പകുതി വരെ നീന്തിയ ബോറിസിന് ഓക്‌സിജന്‍ ലഭിക്കാതെ പരിഭ്രാന്തനായി തുടങ്ങുമ്പോള്‍ തന്നെ കയറില്‍ പിടിച്ച് തിരിച്ച് നീന്തുന്നതും ദൃശ്യങ്ങളില്‍ കാണാം.



Keywords: Viral video: Man swims under frozen lake, sparks panic after becoming 'disoriented' [WATCH], Austria, News, Social Media, Video, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia