Guinness Record | ലോകത്തിലെ ഏറ്റവും എരിവേറിയ മുളക് 17 എണ്ണം വെറും ഒരു മിനിറ്റില്‍ കഴിച്ച് ഗിനസ് ലോക റെകോര്‍ഡ് കുറിച്ച് യുവാവ്; വീഡിയോ കാണാം
Aug 13, 2022, 19:32 IST
വാഷിംഗ്ടണ്‍: (www.kvartha.com) റെകോര്‍ഡുകള്‍ നേടാന്‍ ആളുകള്‍ എന്തും ചെയ്യുന്നതായി പലപ്പോഴും കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഒരു മിനിറ്റില്‍ ഏറ്റവുമധികം മുളക് കഴിച്ച് ലോകറെകോര്‍ഡ് തിരുത്തിയിരിക്കുകയാണ് ഒരാള്‍. യുഎസിലെ കാലിഫോര്‍ണിയ സ്വദേശിയായ ഗ്രിഗറി ഫോസ്റ്റര്‍ ഒരു മിനുറ്റിനുള്ളില്‍ 17 മുളക് കഴിച്ച് പഴയ റെകോര്‍ഡ് തിരുത്തിയെന്ന് ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്സ് വ്യക്തമാക്കി. 2021 നവംബറില്‍ അദ്ദേഹം ഈ നേട്ടം കൈവരിച്ചെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് ഇപ്പോഴാണ്.
ഇദ്ദേഹം കഴിച്ചത് സാധാരണ മുളക് അല്ലെന്നതാണ് ശ്രദ്ധേയം. 'ഗോസ്റ്റ് പെപര്‍' എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും എരിവുള്ള മുളകാണ് ഗ്രിഗറി ഫോസ്റ്റര്‍ അകത്താക്കിയത്. ഈ മുളകില്‍ ഒരു ദശലക്ഷം സ്കോവിലെ ഹീറ്റ് യൂനിറ്റ് (SHU) അടങ്ങിയിട്ടുണ്ടെന്നാണ് റിപോര്‍ട്. മുളകിന്റെയും ഇതുപോലുള്ള വസ്തുക്കളുടെയും എരിവ് അളക്കാന്‍ സ്കോവില്‍ ഹീറ്റ് യൂനിറ്റുകള്‍ ഉപയോഗിക്കുന്നു.
ഇതിനര്‍ഥം ഫോസ്റ്റര്‍ ഒരു മിനിറ്റിനുള്ളില്‍ 17 ദശലക്ഷം സ്കോവില്‍ ഹീറ്റ് യൂനിറ്റുകള്‍ ഉപയോഗിച്ചു എന്നാണ്. എരിവുള്ള ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണെന്നും വീട്ടില്‍ മുളക് കൃഷി ചെയ്യാറുണ്ടെന്നും ഇയാള്‍ പറയുന്നു. 'ഒരു മുളക് പ്രേമി എന്ന നിലയില്‍, എരിവുള്ള മുളകിനെക്കുറിച്ച് അവബോധവും ആവേശവും സൃഷ്ടിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, World, Top-Headlines, Video, Viral, America, Guinness Book, Record, Guinness World Record, Viral Video: Man Breaks Guinness World Record By Eating 17 Ghost Peppers in 1 Minute.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.