Viral Video | തെരുവില്‍ ബലൂന്‍ തട്ടി കളിച്ച് നായ; സമൂഹ മാധ്യമങ്ങളില്‍ ആളുകളുടെ ഹൃദയം കീഴടക്കി തരംഗമായി വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


അങ്കാര: (www.kvartha.com) തുര്‍കിയിലെ തെരുവുകളില്‍ ഹൃദയാകൃതിയിലുള്ള ബലൂണുമായി നായ കളിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ആളുകളുടെ ഹൃദയം കീഴടക്കുകയാണ്. വീഡിയോ കുറച്ച് പഴയതാണ്, ആഗസ്റ്റ് 1-ന് നെഹിര്‍ എന്ന ഉപയോക്താവാണ് ട്വിറ്ററില്‍ പങ്കിട്ടത്. ടര്‍കിഷ് വാചകത്തിന്റെ ഇന്‍ഗ്ലീഷ് വിവര്‍ത്തനം അനുസരിച്ച്, 'ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച വീഡിയോ കണ്ടു' എന്നാണ് വീഡിയോയ്ക്കുള്ള അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
Aster mims 04/11/2022

തെരുവില്‍ ഒറ്റയ്ക്ക് ബലൂന്‍ ഉപയോഗിച്ച് നായ കളിക്കുന്നതാണ് വൈറലായിരിക്കുന്നത്. നായ ചാടുന്നതും ബലൂന്‍ തലകൊണ്ട് തള്ളുന്നതും കാണാം. ബലൂന്‍ നിലത്തുവീഴാന്‍ തുടങ്ങുമ്പോള്‍, നായ ചാടി അതിനെ വായുവിലേക്ക് തള്ളിവിടുന്നു.

Viral Video | തെരുവില്‍ ബലൂന്‍ തട്ടി കളിച്ച് നായ; സമൂഹ മാധ്യമങ്ങളില്‍ ആളുകളുടെ ഹൃദയം കീഴടക്കി തരംഗമായി വീഡിയോ


നായയ്ക്ക് കൂട്ടുകൂടാന്‍ ആരുമില്ലായിരുന്നങ്കിലും അത് സ്വയം ചാടി ബലൂന്‍ വായുവിലേക്ക് തള്ളി തനിയെ കളിക്കുകയാണ്. 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന നിമിഷങ്ങളില്‍, ബലൂന്‍ ഒരാളുടെ മേല്‍ പതിക്കുമ്പോള്‍ നായ ചാടുന്നത് കാണാം. വൈറലായ വീഡിയോയ്ക്ക് 2.4 മില്യന്‍ വ്യൂസ് ഉണ്ട്.

ചെറിയ കാര്യങ്ങളില്‍ പോലും നമുക്ക് സന്തോഷം കണ്ടെത്താന്‍ കഴിയണം എന്നാണ് പറയാറ്. ജീവിത പ്രതിസന്ധികളില്‍ മാത്രം ശ്രദ്ധവച്ചാല്‍ മുന്നോട്ടുള്ള ജീവിതം ഏറെ പ്രയാസമുള്ളതായി തോന്നും. സ്വയം സന്തോഷം കണ്ടെത്താനും നായകളോളം കഴിവ് മറ്റൊന്നിനുമില്ലെന്ന് വേണം പറയാന്‍.

Keywords:  News,World,Turkey,Video,Social-Media,viral,Dog, Viral Video: Dog Plays With Heart Shaped Balloon On Streets Of Turkey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia