'ഇതൊക്കെയെന്ത് വെറും നിസാരം': രണ്ട് തേനീച്ചകൾ ചേർന്ന് ഫാന്റയുടെ കുപ്പി തുറക്കാൻ ശ്രമിക്കുന്നു: വൈറലായി വിഡിയോ

 


സാവോ പോളോ: (www.kvartha.com 27.05.2021) ഒരുമിച്ചു നിന്നാൽ എന്തും സാധിക്കുമെന്നതിന്റെ മറ്റൊരുദ്ധാഹാരണം കൂടി. തങ്ങളുടെ പരിശ്രമം മൂലം രണ്ട് തേനീച്ചകൾ ചേർന്ന് ഫാന്റയുടെ കുപ്പി തുറക്കാൻ ശ്രമിക്കുന്ന വിഡിയോ
ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ബ്രസീലിലെ സാവോ പോളോയിൽ നിന്നുമാണ് വിഡിയോ പകർത്തിയത്. രണ്ട് തേനീച്ചകൾ കുപ്പിയുടെ ഇരുവശത്ത് നിന്നും കാലുകൾ ഉപയോഗിച്ച് അടപ്പ് മുകളിലേക്ക് ഉയർത്തുന്നതാണ് വിഡിയോ.

'ഇതൊക്കെയെന്ത് വെറും നിസാരം': രണ്ട് തേനീച്ചകൾ ചേർന്ന് ഫാന്റയുടെ കുപ്പി തുറക്കാൻ ശ്രമിക്കുന്നു: വൈറലായി വിഡിയോ

‘ജോലിസ്ഥലത്ത് നിന്ന് ഉച്ചഭക്ഷണ സമയത്താണ് വിഡിയോ റെകോർഡ് ചെയ്‌തത്. തനിക്ക് ഒരു ഉപഭോക്താവിൽ നിന്ന് ലഭിച്ച ഫാന്റ തേനീച്ചകൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന്‘ വിഡിയോയെടുത്തയാൾ പറഞ്ഞു.

തേനീച്ചകളുടെ ഈ സൂപെർ ടീം വർക് കണ്ട് നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. അവിശ്വസനീയവും അതിശയകരവുമായ ടീം വർക് എന്നാണ് വിഡിയോ കണ്ട് പലരും അഭിപ്രായപ്പെട്ടത്.


Keywords:  News, Brazil, Viral, Video, World, Drinking Water, Social Media, Honeybees, Fanta Bottle, Viral Video: 2 Honeybees Work Together to Open a Fanta Bottle.  
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia