പ്രസംഗവേദിയില്‍ ഉറങ്ങിവീഴുന്ന ട്രമ്പിന്റെ മകന്‍ ഇന്റര്‍നെറ്റില്‍ 'താരമായി'
Nov 11, 2016, 14:44 IST
വാഷിങ്ടന്‍: (www.kvartha.com 11.11.2016) പ്രസംഗവേദിയില്‍ ഉറങ്ങിവീഴുന്ന ട്രമ്പിന്റെ മകന്‍ ഇന്റര്‍നെറ്റില്‍ 'താരമായി'. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടുപിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആസ്ഥാനത്തെ വേദിയില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് ഡൊണാള്‍ഡ് ട്രംപും കുടുംബാംഗങ്ങളും എത്തിയപ്പോഴാണ് ഉറങ്ങിവീഴാതിരിക്കാന്‍ പാടുപെടുന്ന 10 വയസുകാരന്‍ ബാറണ്‍ ട്രംപില്‍ എല്ലാവരുടേയും ശ്രദ്ധതിരിഞ്ഞത്.
വെളുപ്പിനു മൂന്നുമണിക്ക് ഒരു പത്തു വയസ്സുകാരന്‍ ഉണര്‍ന്നിരിക്കണമെന്നും സ്മാര്‍ട്ടായി പൊതുവേദിയില്‍ കയറിനില്‍ക്കണമെന്നും ആവശ്യപ്പെടുന്നത് ക്രൂരതയല്ലേ ? എന്നിരുന്നാലും ബാറണ്‍ കഷ്ടിച്ചു പിടിച്ചുനിന്നു. ഉറങ്ങിവീഴാതിരിക്കാനുള്ള അവന്റെ കഷ്ടപ്പാട് ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്തു. എന്നാലെന്താ, ബാറണ്‍ ഇപ്പോള്‍ താരമായിരിക്കയാണ്.
അമേരിക്കന്‍ പ്രസിഡന്റിന്റെ മകനാകുന്നത് ഒരു വലിയ സംഭവമൊന്നുമല്ലെന്ന ഭാവത്തില്‍, കോട്ടുവായിടാതിരിക്കാന്‍ പണിപ്പെടുകയും, അടഞ്ഞുപോകുന്ന കണ്ണുകള്‍ തുറന്നുപിടിക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന ബാറണെ സഹതാപത്തോടെയാണ് ലോകം കണ്ടത്.
ബാറണിലൂടെ 54 വര്‍ഷത്തിനു ശേഷം വൈറ്റ്ഹൗസിന് ഒരു 'പ്രഥമപുത്ര'നെ കൂടി കിട്ടിയിരിക്കയാണ്. ജോണ്‍ എഫ്. കെന്നഡിയുടെ മകന്‍ ജോണ്‍ എഫ്. കെന്നഡി ജൂനിയറാണ് ഏറ്റവുമൊടുവില്‍ വൈറ്റ്ഹൗസിന്റെ വാല്‍സല്യഭാജനമായി കഴിഞ്ഞ പ്രസിഡന്റ് പുത്രന്‍.
Keywords: Viral: Trump's son struggles to stay awake during speech, Washington, America, Family, Internet, President, World.

ഏബ്രഹാം ലിങ്കന്റെ മകന്‍ ടാഡ് ലിങ്കണ്‍, തിയഡോര്‍ റൂസ്‌വെല്‍റ്റിന്റെ മകന്‍ ക്വെന്റീന്‍ റൂസ്‌വെല്‍റ്റ് എന്നീ മറ്റു പ്രഥമപുത്രന്മാരുടെ പേരിനൊപ്പം ഇനി ഡൊണാള്‍ഡ് ട്രംപിന്റെയും മെലാനിയയുടെയും മകനായ ബാറന്റെ പേരും ആഘോഷിക്കപ്പെടും.
Also Read:
ട്രാവല്‍സില്‍ നിന്ന് പാസ്‌പോര്‍ട്ടുകളും വ്യാജരേഖകളും പിടികൂടിയ സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍; ഉടമ ഒളിവില്‍
Keywords: Viral: Trump's son struggles to stay awake during speech, Washington, America, Family, Internet, President, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.