Viral | എലിയെ വിഴുങ്ങുന്ന ഭീമന്‍ ചിലന്തി; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ഒരു ചിത്രം 

 
Viral

Image Credit: picture/reddit@WoodyDoingFilm

ബ്ലാക്ക് വിഡോ ചിലന്തി വിഷമുള്ള ഒരു ജീവിയാണ്

ന്യൂഡൽഹി: (KVARTHA) ചിലന്തികളെ പേടിയുള്ള ചിലരെങ്കിലും നമ്മുക്ക് ഇടയില്‍ ഉണ്ടാകും. ഇവയുടെ ഭീകരത്വം വെളുപ്പെടുത്തുന്ന നിരവധി വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ റെഡ്ഡിറ്റില്‍ ഒരു ഉപഭോക്താവ് പങ്കുവെച്ചിരിക്കുന്നത്. ഒരു എലിയെ തന്റെ വലയില്‍ കുടുക്കിയ ശേഷം അതിനെ വിഴുങ്ങാന്‍ ഒരുങ്ങുന്ന ഒരു ഭീമന്‍ ചിലന്തിയുടെ ചിത്രമാണിത്. വീഡിയോ കണ്ട് പലരും അമ്പരന്നിരിക്കുകയാണ്. 

റഡ്ഡിറ്റില്‍ 'വുഡിഡൂയിംഗ് ഫിലിം' എന്ന ഹാന്‍ഡിലില്‍ പങ്കുവയ്ക്കപ്പെട്ട ചിത്രം സ്പൈഡേർസ് എന്ന റെഡ്ഡിറ്റ് അക്കൗണ്ടാണ് വീണ്ടും ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ബ്ലാക്ക് വിഡോ സ്‌പൈഡര്‍ ഇനത്തില്‍പെട്ട ഒരു കറുത്ത നിറമുള്ള ചിലന്തിയുടെ വലയില്‍ കുടുങ്ങിയ ഒരു എലിയെയാണ് കാണുന്നത്. ചിലന്തിയെ എങ്ങനെ ഒഴിവാക്കുമെന്ന് ആശ്ചര്യപ്പെട്ട തന്റെ പിതാവാണ് ചിത്രം തനിക്ക് അയച്ചതെന്നാണ് വുഡിഡൂയിംഗ് ഹാന്‍ഡിലിലെ ഉപഭോക്താവ് കുറിച്ചിരിക്കുന്നത്. 

എന്നാല്‍ ചിത്രം വൈറലായതോടെ പലരും ചിത്രത്തിന്റെ ആധികാരിതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. എന്നാല്‍  കമന്റുകളോട് പ്രതികരിച്ചുകൊണ്ട്, റെഡ്ഡിറ്റ് ഉപയോക്താവ് പറഞ്ഞതിങ്ങനെ, 'ചിത്രം 100% യഥാര്‍ത്ഥമാണ് - എന്റെ അച്ഛന്‍ കൃത്യമായി എഐ ഉപയോഗിക്കുന്ന തരത്തിലുള്ള ആളല്ല, അദ്ദേഹം റെസ്റ്റോറന്റുകളില്‍ സ്വയം ചെക്ക്ഔട്ട് ഓപ്ഷനുകള്‍ പോലും ഉപയോഗിക്കുന്നില്ല.  വാസ്തവത്തില്‍, ഭീമാകാരമായ ചിലന്തിയുടെ പിടിയില്‍ ഒരു എലിയെ കണ്ടതുകൊണ്ടാണ് അച്ഛന്‍ ഇത് ശ്രദ്ധിച്ചത്'.

ബ്ലാക്ക് വിഡോ ചിലന്തി വിഷമുള്ള ഒരു ജീവിയാണ്. ഇതിന്റെ കടി വേദനാജനകവും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നതുമാണ്. എന്നാൽ മനുഷ്യര്‍ക്ക് ഇത് വളരെ അപൂര്‍വമായി മാത്രമേ മാരകമാകൂ.  പേശി വേദന, മലബന്ധം, വിയര്‍പ്പ് ഇത് കടിച്ചതിന്റെ ലക്ഷണങ്ങളാണ്.

My dad just sent me this picture- he’s seeking advice on how to get rid of it.
byu/WoodyDoingFilm inspiders
 

#blackwidowspider #viral #reddit #nature #wildlife #spider #mouse #terrifying

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia