മോണിക്ക ലെവന്‍സ്‌കി പീഡനം കത്തുമ്പോള്‍ ക്ലിന്റണെ ഭാര്യ ഹിലാരി തല്ലിയതായി വെളിപ്പെടുത്തല്‍

 


വാഷിംഗ്ടണ്‍: (www.kvartha.com 10.10.2015) മോണിക്ക ലെവന്‍സ്‌കി പീഡനം കത്തുമ്പോള്‍ ക്ലിന്റണെ ഭാര്യ ഹിലാരി തല്ലിയതായി വെളിപ്പെടുത്തല്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുമാണ് ഹിലാരി. ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുന്ന 'ദ ക്ലിന്റണ്‍സ് വാര്‍ ഓണ്‍ വുമണ്‍' എന്ന പുസ്തകത്തിലാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ ഭാര്യ അടിച്ച വിവരം പറയുന്നത്.

യു എസിലെ രാഷ്ട്രീയ നിരീക്ഷകനായ റോജര്‍ സ്‌റ്റോണാണ് പുസ്തകം എഴുതിയിരിക്കുന്നത്. ഹിലരി ക്ലിന്റന്റെ യഥാര്‍ഥ മുഖം പുറംലോകം ഇത് വരെ കണ്ടിട്ടില്ലെന്നും സ്‌റ്റോണ്‍ പറയുന്നു. ഹിലാരിയുടെ അടിയേറ്റ് ബില്‍ ക്ലിന്റണ്‍ ചോരയൊലിപ്പിച്ച സംഭവം സ്‌റ്റോണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെയാണ്:

പ്രസിഡന്റായിരിക്കേ പോലും മോണിക്ക ലെവിന്‍സ്‌ക്കിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നതിനിടെ  ഒരിക്കല്‍ ഹിലാരി ക്ലിന്റെനെ സ്റ്റുപിഡ്, യൂ സ്റ്റുപിഡ് ബാസ്റ്റാര്‍ഡ് എന്ന് വരെ വിളിച്ചിരുന്നു. ബില്‍ ക്ലിന്റണും  ഹിലാരി ക്ലിന്റണുമായി പലതവണ ഇക്കാര്യത്തെ ചൊല്ലി വഴക്കിട്ടിരുന്നു. ഒരിക്കല്‍ ഹിലരി ക്ലിന്റന്റെ മുഖത്തടിച്ചു. അടിയേറ്റ പാടുകള്‍ അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.

ഹിലാരി ക്ലിന്റണ്‍ ഭര്‍ത്താവിനെ അധിക്ഷേപിച്ചിരുന്നത് സ്റ്റാഫംഗങ്ങളുടെ മുന്നില്‍ വെച്ചായിരുന്നുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബില്‍ ക്ലിന്റണ്‍  മോണിക്ക ബന്ധം വിവരിക്കുന്ന മറ്റൊരു പുസ്തകത്തിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്. ഹിലാരിയുടെ യഥാര്‍ഥ മുഖം ലോകം കാണാനിരിക്കുന്നതേ ഉള്ളൂ എന്നാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്.

തന്നെക്കാളേറെ സ്ത്രീകളുമായി ഹിലാരി ബന്ധപ്പെട്ടിട്ടുണ്ടാകുമെന്ന് ഒരിക്കല്‍ ബില്‍ ക്ലിന്റന്‍ പറഞ്ഞതായി 63 കാരിയായ  ജെന്നിഫര്‍ ഫഌവഴ്‌സ് മെയില്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍  വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ഹിലാരി പുരുഷന്മാരുമായും സ്ത്രീകളുമായും ലൈംഗിക ബന്ധം പുലര്‍ത്താനാഗ്രഹിക്കുന്ന വ്യക്തിയാണെന്നും ക്ലിന്റണ്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അന്ന് അഭിമുഖത്തില്‍ ജെന്നിഫര്‍ വെളിപ്പെടുത്തിയിരുന്നു.

ക്ലിന്റന്റെ മുന്‍ കാമുകിയാണ് ജെന്നിഫര്‍. 1992 ല്‍ പ്ലേ ബോയ് മാസികയുടെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട ഈ മുന്‍ മോഡലിന് ഇപ്പോഴും ബില്‍ ക്ലിന്റണോട് പ്രണയമുണ്ടത്രെ. ഹിലരി ക്ലിന്റണ്‍ സ്വവര്‍ഗാനുരാഗിയാണെന്ന് നേരത്തെ തന്നെ പരസ്യമായ കാര്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മോണിക്ക ലെവന്‍സ്‌കി പീഡനം കത്തുമ്പോള്‍ ക്ലിന്റണെ ഭാര്യ ഹിലാരി തല്ലിയതായി വെളിപ്പെടുത്തല്‍

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia