ഇന്ത്യയിലേക്ക് തിരിച്ചയക്കരുതെന്ന് വിജയ് മല്യ, അപ്പീല്‍ തള്ളി യു കെ ഹൈക്കോടതി, ഇനി തീരുമാനമെടുക്കുക ആഭ്യന്തര സെക്രട്ടറി
Apr 20, 2020, 18:15 IST
ADVERTISEMENT
ലണ്ടന്‍: (www.kvartha.com 20.04.2020) ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കു നാടുകടത്താനുള്ള നീക്കത്തിനെതിരെ സാമ്പത്തിക കുറ്റവാളിയും ഇന്ത്യന്‍ വ്യവസായിയുമായ വിജയ് മല്യ നല്കിയ അപ്പീല്‍ യു കെ ഹൈക്കോടതി തള്ളി. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷന്‍ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വരെ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്. അപ്പീല്‍ തള്ളിയതോടെ മല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് ഇനി തീരുമാനമെടുക്കുകയെന്ന് വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. വിജയ് മല്യയെ ഇന്ത്യക്കു കൈമാറാന്‍ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട്സ് കോടതി ഉത്തരവിട്ടത്.
വായ്പാത്തട്ടിപ്പു കേസില്‍ പ്രഥമദൃഷ്ട്യാ മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലായിരുന്നു വിധി. ഇന്ത്യന്‍ ജയിലുകളില്‍ വൃത്തിഹീനമായ സാഹചര്യമായതിനാല്‍ തന്നെ കൈമാറരുതെന്നു കാണിച്ച് മല്യ നല്കിയ അപേക്ഷ കോടതി തള്ളിയിരുന്നു. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഉന്നയിക്കുന്നതിനെക്കാള്‍ കുറച്ചു കൂടി ഗൗരവമുള്ള കേസാണ് ചമത്തപ്പെട്ടിരിക്കുന്നതെന്ന് മുതിര്‍ന്ന ജില്ലാ ജഡ്ജി പ്രഥമാദൃഷ്ട്യാ തന്നെ കണ്ടെത്തിയിരുന്നു. കൂടാതെ ഇന്ത്യയുടെ ഏഴ് ആരോപണങ്ങളും ശരിവെക്കാവുന്നതാണെന്നും യുകെ കോടതിയിലെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യയില്‍ വിചാരണ ചെയ്യുന്നതിനായി ഫെബ്രുവരിയില്‍ കൈമാറണമെന്ന വിധിക്കെതിരെയാണ് മല്യ കോടതിയെ സമീപിച്ചത്. വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണു 2017ല്‍ മല്യ ലണ്ടനിലേക്ക് മുങ്ങിയത്.
Summary: Vijay Mallya loses U K HighCourt appeal in extradition case

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.