വിമാ­ന­ത്തി­ലെ കന്നിയാ­ത്ര­ക്കാര്‍­ക്ക് വേ­ണ്ടി സു­ന്ദ­രി­മാ­രുടെ ന­ഗ്ന­നൃ­ത്തം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിമാ­ന­ത്തി­ലെ കന്നിയാ­ത്ര­ക്കാര്‍­ക്ക് വേ­ണ്ടി സു­ന്ദ­രി­മാ­രുടെ ന­ഗ്ന­നൃ­ത്തം
വിയറ്റ്‌­നാം: വിമാ­ന യാ­ത്ര­ക്കാര്‍­ക്ക് വേ­ണ്ടി ന­ഗ്ന­നൃ­ത്തം ഒ­രു­ക്കി­യ­തി­ന് വിമാ­ന കമ്പ­നി അ­ധി­കൃ­ത­ര്‍ക്ക് ആ­യി­രം ഡോ­ളര്‍ പി­ഴ വി­ധിച്ചു. വിയറ്റ് ജെറ്റ് എയറിന്റെ കന്നിയാത്രയില്‍ ടിക്കറ്റെടുത്ത് കയറി­യ­വര്‍­ക്കാണ് അഞ്ച്‌ സുന്ദരിമാരുടെ കുളിരണിയിക്കു­ന്ന ന­ഗ്ന­നൃ­ത്തം സ­ഹി­ക്കേ­ണ്ടി വന്നത്‌.

ആഗസ്­ത് മൂന്നിനാണ് വിമാ­ന ക­മ്പ­നി­യുടെ വിവാ­ദമാ­യ കന്നിയാത്ര നടന്ന­ത്. വി­മാ­ന­യാ­ത്ര­യ്­ക്ക് തൊ­ട്ടുമുമ്പ് മൂന്ന് മിനിട്ട് നേ­ര­മാ­ണ് യാ­ത്ര­ക്കാ­ര്‍്­ക്കു­വേണ്ടി സുന്ദരികള്‍ നൃത്തച്ചുവടുകള്‍ വെച്ച­ത്. കന്നി യാത്രക്കാരെ സന്തോഷിപ്പിക്കാനായാണ് അധികൃതര്‍ അല്‍പ വസ്ത്രധാരികളായ യുവതികളുടെ നൃത്തം സംഘടിപ്പിച്ചത്. ഹോച്ചുമിന്‍ സിറ്റിയില്‍ നിന്ന് നാ ത­രം­ഗിലേക്കുള്ള കന്നി യാത്ര നടത്തിയ വിയറ്റ് ജറ്റ് പ്രാദേശിക സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ഥി­ക­ളെ­യാ­ണ് ഇ­തി­നു വേ­ണ്ടി സം­ഘ­ടി­പ്പി­ച്ചത്.

വിമാന യാത്രക്കാര്‍ മൊബൈലിലും ക്യാ­മ­റ­യിലും മറ്റും നൃത്തം ചിത്രീ­ക­രി­ച്ച് സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്ക് സൈ­റ്റു­ക­ളില്‍ പോസ്റ്റ് ചെയ്തതോ­ടെ­യാണ് സംഭവം വിവാ­ദ­മായത്. ഏവിയേഷന്‍ വകുപ്പിന്റെ അനുമതിയില്ലാ­തെ വി­മാ­ന­ത്തില്‍ നൃ­ത്തം സം­ഘ­ടി­പ്പി­ച്ച­തിനാണ് വിയറ്റ് ജെറ്റ് അധികൃതര്‍ക്കെ തി­രെ പി­ഴ ശിക്ഷ വി­ധി­ച്ചത്.

മെച്ചപ്പെട്ട സേവനത്തോടൊപ്പം മുന്തിയ ഇനം മദ്യം നല്‍കി വിമാനക്കമ്പനികള്‍ മത്സരിക്കുന്നതിനിടയിലാണ് നഗ്നത പ്രദര്‍ശിപ്പിച്ച് യാത്രക്കാരെ ആകര്‍ശിക്കാനുള്ള ബിസിനസ് തന്ത്രങ്ങള്‍ വിമാനകമ്പനികള്‍ പരീക്ഷിക്കുന്നത്.

Keywords:  World, Flight, Passengers, Item Dance

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia