കാബൂളില്‍ യുഎസ് വിമാനത്തിന്റെ ചിറകില്‍ പിടിച്ചുകിടന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 2 പേര്‍ താഴേക്ക് വീണ് മരിച്ചു; സംഭവത്തിന്റെ ദയനീയ വിഡിയോ പുറത്ത്
Aug 16, 2021, 19:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബൂള്‍: (www.kvartha.com 16.08.2021) അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ സ്വന്തം രാജ്യത്തേക്ക് കടക്കാന്‍ ആളുകള്‍ വെമ്പല്‍ കൂട്ടുന്ന കാഴ്ചയാണ് കാണുന്നത്. കിട്ടുന്ന വിമാനങ്ങളില്‍ എങ്ങനെയെങ്കിലും അള്ളിപ്പിടിച്ച് കടക്കാനാണ് മിക്ക ആളുകളും ശ്രമിക്കുന്നത്. അത്തരം ശ്രമത്തിന്റെ പരിണിതഫലമായി
രണ്ട് ജീവനുകളാണ് ഇല്ലാതായത്. തെഹ് റാന്‍ ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
യുഎസ് വിമാനത്തിന്റെ ചിറകില്‍ പിടിച്ചുകിടന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെങ്കിലും വിമാനം പറന്നുയര്‍ന്നതോടെ നിലത്തേക്കു വീണു മരിക്കുന്നതിന്റെ ദയനീയ വിഡിയോ ദൃശ്യങ്ങളാണ് കാബൂളില്‍ നിന്നും പുറത്തുവന്നത്.
'വിമാനത്തിന്റെ ടയറുകള്‍ക്കു സമീപം ഒളിച്ചിരുന്നോ ചിറകില്‍ പിടിച്ചു കിടന്നോ രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു പേര്‍ വിമാനം പറന്നുയരാന്‍ തുടങ്ങിയതോടെ പിടിവിട്ട് കാബൂളിലെ താമസക്കാരുടെ വീടിനു മുകളിലാണു വന്നു വീണത്. വിമാനത്തിന്റെ ചക്രത്തോട് ചേര്‍ത്ത് ശരീരം കയര്‍കൊണ്ട് കെട്ടിയാണ് ഇവര്‍ അഫ്ഗാന്‍ വിടാന്‍ ശ്രമിച്ചത്. എന്നാല്‍ ശ്രമം വിഫലമാവുകയായിരുന്നു. കാബൂളിലെ ദൗര്‍ഭാഗ്യ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് അവര്‍ക്കു ജീവന്‍ നഷ്ടമായത്' എന്ന് അഫ്ഗാന്‍ ചാനലായ ടോളോ ന്യൂസിലെ ജിവനക്കാരന്‍ താരിഖ് മജീദി പറഞ്ഞു.
ട്വിറ്ററിലെ കുറിപ്പിനൊപ്പം സംഭവത്തിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു. റണ്‍വേയില്‍ നൂറുകണക്കിന് ആളുകള്‍ യുഎസ് വ്യോമസേനയുടെ വിമാനത്തിനു പിന്നാലെ ഓടുകയും വിമാനത്തിന്റെ ചിറകില്‍ പിടിച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോകളും പുറത്തുവന്നു. കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു കുറഞ്ഞത് അഞ്ചു പേരെങ്കിലും മരിച്ചതായാണു പുറത്തുവരുന്ന റിപോര്‍ടുകള്‍.
Keywords: Videos: 2 Fall Off Plane, Some Huddled On Aircraft Wing In Kabul Mayhem, Kabul, Afghanistan, Flight, Dead, Accidental Death, Video, News, Trending, World.Three Kabul residents who were trying to leave the country by hiding next to the tire or wing of an American plane, fell on the rooftop of local people. They lost their lives due to the terrible conditions in Kabul. pic.twitter.com/Cj7xXE4vbx
— Tariq Majidi (@TariqMajidi) August 16, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

