Joe Biden | പ്രസംഗ വേദിയില്‍ വളരെ വിചിത്രമായി പെരുമാറി ബൈഡന്‍; പുതിയ സംഭവം യുഎസ് പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച് വലിയ തോതില്‍ ചര്‍ചകള്‍ നടക്കുന്നതിനിടെ, വീഡിയോ
Sep 30, 2022, 17:35 IST
കാലിഫോര്‍നിയ: (www.kvartha.com) പ്രസംഗ വേദിയില്‍ വളരെ വിചിത്രമായി പെരുമാറി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വേദിയില്‍ 'സ്വബോധം' നഷ്ടപ്പെട്ട രീതിയിലായിരുന്നു ബൈഡന്റെ പെരുമാറ്റം. പ്രസംഗത്തിന് ശേഷമാണ് സ്വയം നഷ്ടപ്പെട്ട രീതിയില്‍ പെരുമാറിയത്. ബൈഡന്റെ ആരോഗ്യനില സംബന്ധിച്ച് വലിയ തോതില്‍ ചര്‍ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ സംഭവം.
വ്യാഴാഴ്ച ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ (ഫെമ) ഓഫീസിലെത്തിയപ്പോഴാണ് നായകീയത നിറഞ്ഞ സംഭവം. 'ഇയാന്‍' ചുഴലിക്കാറ്റിനെതിരായ പ്രതിരോധനടപടിയെ പ്രശംസിച്ച് ബൈഡന്‍ പ്രസംഗിച്ചിരുന്നു. പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം, ബൈഡന്‍ വലത്തേക്ക് തിരിഞ്ഞ് ജനക്കൂട്ടത്തിനിടയിലേക്ക് നടന്നുനീങ്ങുകയായിരുന്നു.
പ്രസംഗത്തിന് ശേഷം ബൈഡന്‍ 'നന്ദി' എന്ന് പറയുന്നതും പെട്ടെന്ന് ജനക്കൂട്ടത്തിലേക്ക് നീങ്ങുന്നതും കാണാം. ഒരു ഉദ്യോഗസ്ഥ 'മിസ്റ്റര്‍ പ്രസിഡന്റ്' എന്ന് വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹം അവഗണിച്ചു. മറ്റൊരു ഉദ്യോഗസ്ഥയ്ക്ക് ബൈഡന്‍ ഹസ്തദാനം നല്‍കുന്നതും വീഡിയോയിലുണ്ട്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
അടുത്തിടെ മരിച്ച യുഎസ് കോണ്‍ഗ്രസ് പ്രതിനിധിയെ, ജീവിച്ചിരിപ്പുണ്ടെന്ന മട്ടില്‍ ബൈഡന്‍ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ വിചിത്ര സംഭവം അരങ്ങേറിയത്.
Keywords: News,World,international,USA,Video,Social-Media,President, Video: US President Joe Biden Appears Lost After Speech, Internet Says 'This Is Tragic'"Mr. President.........?" pic.twitter.com/DOdTltF6g1
— RNC Research (@RNCResearch) September 29, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.