Birthday | മകള്‍ക്ക് പിറന്നാള്‍ ഉമ്മ നല്‍കി പിതാവ്; പിന്നാലെ മിസൈല്‍ ആക്രമണത്തില്‍ മരണം; കരളലിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Jan 17, 2023, 16:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
യുക്രെയ്ന്‍: (www.kvartha.com) യുക്രെയ്ന്‍ റഷ്യ യുദ്ധം തുടങ്ങി ഒരു വര്‍ഷം തികയാറായിട്ടും അവസാനമില്ല. നിരവധി നിരപരാധികളുടെ ജീവനുകളാണ് ഇതിനിടെ കൊഴിഞ്ഞുപോയത്. നിരവധി പേര്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തു.
ഇപ്പോഴിതാ യുക്രെയ് നില്‍ നിന്നുള്ള വേദനിപ്പിക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. കഴിഞ്ഞദിവസം നടന്ന 40 പേരുടെ മരണത്തിനിടയാക്കിയ ഡിനിപ്രോയിലെ അപാര്‍ട്‌മെന്റ് നശിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള സംഭവത്തിന്റെ വീഡിയോ ആണിത്.
ഒരു കൊച്ചുകുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്ന കുടുംബത്തിന്റെ വീഡിയോ ആണിതെന്ന് ന്യൂ യോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്തു.
ശനിയാഴ്ചത്തെ ആക്രമണത്തില്‍ ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയിലെ ബോക്‌സിംഗ് ടീമിന്റെ മുഖ്യ പരിശീലകന്‍ മൈഖൈലോ കൊറെനോവ്‌സ്‌കി കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതായി ബിബിസി റിപോര്‍ട് ചെയ്തു. ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു. മുപ്പതിലധികം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കുടുംബത്തോടൊപ്പം തന്റെ കുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്ന കൊറെനോവ്സ്‌കിയുടെ വീഡിയോ ആണ് ഇപ്പോള്‍ ആളുകളുടെ കരളലിയിക്കുന്നത്. മിസൈല്‍ ആക്രമണത്തിന് ശേഷം കൊറെനോവ്സ്‌കിസിന്റെ തകര്‍ന്ന അപാര്‍ട്മെന്റിന്റെ ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.
പുള്ളിപ്പുലിയുടെ പ്രിന്റുള്ള വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിക്ക് മെഴുകുതിരികളുള്ള ജന്മദിന കേക് നല്‍കുന്നു. കുടുംബമാകെ സന്തോഷത്തോടെ ജന്മദിനാശംസകള്‍ നേരുന്നു. അവളെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നു.
തൊട്ടടുത്ത നിമിഷം മിസൈല്‍ ആക്രമണത്തില്‍ എല്ലാം തകര്‍ന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

