Bird Smashes | പറക്കുന്ന വിമാനത്തിന്റെ മുന്‍ വശത്തെ ചില്ല് തകര്‍ത്ത് കോക് പിറ്റില്‍ പതിച്ച പക്ഷിക്ക് ദാരുണാന്ത്യം; രക്തത്തില്‍ കുളിച്ച് പൈലറ്റ്; വീഡിയോ വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ക്വിറ്റോ (ഇക്വഡോര്‍): (www.kvartha.com) പറക്കുന്ന വിമാനത്തിന്റെ മുന്‍ വശത്തെ ചില്ല് തകര്‍ത്ത് കോക് പിറ്റില്‍ പതിച്ച പക്ഷിക്ക് ദാരുണാന്ത്യം. ചില്ല് തകര്‍ത്ത് അകത്തേക്ക് വീണ പക്ഷിയുടെ ചോര തെറിച്ച് രക്തത്തില്‍ കുളിച്ചിരിക്കുന്ന പൈലറ്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചില്ലു തകര്‍ത്ത് അകത്തെത്തിയ പക്ഷിയുടെ പകുതിഭാഗം കോക്പിറ്റിനുള്ളില്‍ തൂങ്ങിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ലാറ്റിനമേരികന്‍ രാജ്യമായ ഇക്വഡോറിലാണ് ദാരുണമായ സംഭവം റിപോര്‍ട് ചെയ്തത്. അപകടത്തില്‍പെട്ട വിമാനം പൈലറ്റ് മനഃസാന്നിധ്യം കൈവിടാതെ താഴെയിറക്കി. ഏരിയല്‍ വാലിയന്റ് എന്നാണ് പൈലറ്റിന്റെ പേരെന്ന് റഷ്യ ടുഡേ റിപോര്‍ട് ചെയ്തു.

'ഇക്വഡോറിലെ ലോസ് റിയോസ് മേഖലയില്‍ പക്ഷിയിടിച്ച് മുന്‍പിലെ ചില്ല് തകര്‍ന്ന വിമാനം, പൈലറ്റ് സുരക്ഷിതമായി താഴെയിറക്കി. അപകടത്തില്‍ ഏരിയല്‍ വാലിയന്റിന് പരുക്കില്ല' എന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.

Bird Smashes | പറക്കുന്ന വിമാനത്തിന്റെ മുന്‍ വശത്തെ ചില്ല് തകര്‍ത്ത് കോക് പിറ്റില്‍ പതിച്ച പക്ഷിക്ക് ദാരുണാന്ത്യം; രക്തത്തില്‍ കുളിച്ച് പൈലറ്റ്; വീഡിയോ വൈറല്‍

അതേസമയം, അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ചയായിട്ടുണ്ട്.

'ഇതു വളരെ ഭാഗ്യമായി. ഇത്തരത്തില്‍ അപകടം സംഭവിച്ച് കാഴ്ച നഷ്ടമായ ഒരു പൈലറ്റിനെ എനിക്കറിയാം' എന്ന് മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചു. പക്ഷിയിടിച്ച് കയറി ചോരയില്‍ കുളിച്ചിട്ടും മനഃസാന്നിധ്യം കൈവിടാതെ വിമാനം താഴെയിറക്കിയ പൈലറ്റിനെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചത്.

Keywords:  Video Shows Pilot Covered In Blood After Bird Smashes Through Windscreen, Latin America, News, Pilot Covered in Blood, Social Media,  Cockpit,  Strong Winds, Passengers, Media, Repot, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia