Contact Lenses | കോണ്ടാക്ട് ലെന്‍സ് നീക്കാതെ യുവതിയുടെ ഉറക്കം; ഒടുവില്‍ സംഭവിച്ചത്; വീഡിയോ പങ്കുവച്ച് ഡോക്ടര്‍
Oct 14, 2022, 14:26 IST
കാലിഫോര്‍ണിയ: (www.kvartha.com) കോണ്ടാക്ട് ലെന്‍സ് നീക്കാന്‍ മറന്ന് ഉറങ്ങിപ്പോയ യുവതിയുടെ കണ്ണില്‍നിന്നും 23 കോണ്ടാക്ട് ലെന്‍സുകള്‍ നീക്കം ചെയ്യുന്ന വീഡിയോ പങ്കുവച്ച് ഡോക്ടര്‍. കഴിഞ്ഞദിവസം വീഡിയോ ഡോക്ടര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ദയവു ചെയ്ത് ആരും കോണ്ടാക്ട് ലെന്‍സ് നീക്കാതെ ഉറങ്ങാന്‍ പോകരുതെന്നും വീഡിയോയ്ക്കൊപ്പം ഡോക്ടര്‍ കുറിച്ചു. തുടര്‍ചയായി 23 ദിവസമാണ് ഈ സ്ത്രീ കണ്ണിനുള്ളില്‍ നിന്നും കോണ്ടാക്ട് ലെന്‍സ് നീക്കാതെ ഉറങ്ങാന്‍ പോയതെന്നാണ് ഡോക്ടര്‍ വീഡിയോയില്‍ വിശദീകരിക്കുന്നത്. കാതറീന കുര്‍തീവ എന്ന ഡോക്ടറാണ് ഈ വിചിത്ര സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്. സ്ത്രീയുടെ കണ്ണില്‍നിന്നും 23 ലെന്‍സുകള്‍ നീക്കുന്നതും വീഡിയോയില്‍ കാണാം.
'ഒരാളുടെ കണ്ണില്‍നിന്ന് 23 കോണ്ടാക്ട് ലെന്‍സുകള്‍ നീക്കം ചെയ്യുന്നു. ഇത് എന്റെ ക്ലിനികില്‍ നിന്നുള്ള യഥാര്‍ഥ വീഡിയോയാണ്. ആരും കോണ്ടാക്ട് ലെന്‍സ് നീക്കം ചെയ്യാതെ ഉറങ്ങാന്‍ പോകരുത്' എന്ന് ഡോ.കാതറീന വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.
'ഒരാള്‍ എല്ലാ ദിവസവും രാത്രി കോണ്ടാക്ട് ലെന്‍സ് നീക്കുന്ന കാര്യം മറന്ന് ഉറങ്ങാന്‍ പോകുകയും, പിറ്റേന്നു രാവിലെ പുതിയ കോണ്ടാക്ട് ലെന്‍സ് വയ്ക്കുകയും ചെയ്യുന്ന അപൂര്‍വ സംഭവമാണിത്. തുടര്‍ചയായി 23 ദിവസമാണ് ഇത്തരത്തില്‍ മറവി സംഭവിച്ചത്. കഴിഞ്ഞദിവസം ക്ലിനിക്കില്‍വച്ച് കോണ്ടാക്ട് ലെന്‍സുകളുടെ ആ കൂട്ടം ഞാന്‍ നീക്കം ചെയ്തു' എന്നും ഡോക്ടര്‍ കുറിച്ചു.
നിരവധി പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
Keywords: Video Shows Doctor Removing 23 Contact Lenses From Patient's Eye Who 'Forgot' To Take Them Off, News, Doctor, Social Media, Video, Doctor, Woman, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.