Accident Video | കുടിച്ച് ലക്കുകെട്ട് പിതാവ്, നിര്‍ദേശങ്ങള്‍ അനുസരിച്ച് സമീപത്തിരുന്ന് വിമാനം പറത്തി 11 കാരന്‍; പിന്നാലെ അപകടവും ദാരുണാന്ത്യവും; വീഡിയോ പുറത്ത്

 


പാരീസ്: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത ബാലന്‍ പറത്തിയ വിമാനം തകര്‍ന്നുവീണ് അച്ഛനും മകനും ദാരുണാന്ത്യം. 42 -കാരനായ ബ്രസീല്‍ സ്വദേശി ഗാരോണ്‍ മയയും അദ്ദേഹത്തിന്റെ മകന്‍ ഫ്രാന്‍സിസ്‌കോ മായ(11)യും ആണ് അപകടത്തില്‍ പെട്ടത്. 

ഇരുവരുടെയും സംസ്‌കാരത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവും മകനും അപകടത്തില്‍പെട്ട് മരിച്ച് സംസ്‌കാരം കഴിഞ്ഞ ഉടനെ തന്നെ ഗാരോണിന്റെ ഭാര്യ അന പ്രിഡോണിക്കും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

അതേസമയം പ്രായപൂര്‍ത്തിയാകാത്ത മകന്‍ വിമാനം പറത്തവെ അച്ഛന്‍ സമീപത്തിരുന്ന് ബിയര്‍ കഴിക്കുന്ന വീഡിയോ പുറത്ത് വന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. ദൃശ്യങ്ങളില്‍ മകന്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് കാണാം. ഈ സമയം, അച്ഛന്‍ സമീപത്തിരുന്ന് മകന് നിര്‍ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. അച്ഛന്‍ ആ സമയത്തെല്ലാം ബിയര്‍ കഴിക്കുന്നതും വീഡിയോയില്‍ കാണാം. 

പിന്നാലെ വിമാനം തകര്‍ന്ന് അച്ഛനും മകനും മരിച്ചുവെന്ന് റിപോര്‍ടുകള്‍ പറയുന്നു. റിപോര്‍ട്ടുകള്‍ പ്രകാരം റോണ്ടോണിയ നഗരമായ നോവ കോണ്‍ക്വിസ്റ്റയിലെ ഒരു ഫാമിലി ഫാമില്‍ നിന്നാണ് ഗാരോണിന്റെ വിമാനം പറന്നുയര്‍ന്നത്. പിന്നീട്, ഇന്ധനം നിറയ്ക്കാന്‍ വില്‍ഹേന വിമാനത്താവളത്തില്‍ നിര്‍ത്തി. പിന്നീട്, കാംപോ ഗ്രാന്‍ഡെ എന്ന സ്ഥലത്തേക്ക് തിരികെ വരാനാണ് ഉദ്ദേശിച്ചിരുന്നത്. അവിടെയാണ് മകനും ഭാര്യയും താമസിക്കുന്നത്. എന്നാല്‍, അധികം വൈകാതെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. 

വിമാനം കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അച്ഛന്റെയും മകന്റെയും മൃതദേഹം കണ്ടെടുത്തത്. അപകടത്തിന്റെ യഥാര്‍ധ കാരണം അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 9.9 കോടി വില വരുന്ന സ്വകാര്യ വിമാനമാണ് അപകടത്തില്‍ പെട്ടത്.

Accident Video | കുടിച്ച് ലക്കുകെട്ട് പിതാവ്, നിര്‍ദേശങ്ങള്‍ അനുസരിച്ച് സമീപത്തിരുന്ന് വിമാനം പറത്തി 11 കാരന്‍; പിന്നാലെ അപകടവും ദാരുണാന്ത്യവും; വീഡിയോ പുറത്ത്



Keywords:  News, World, World-News, Social-Meida-News, Video, Video, Brazilian Man, Drinking Beer, Son, Plane, Accident, Video Shows Brazilian Man Drinking Beer While 11-Year-Old Son Flies Plane.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia