SWISS-TOWER 24/07/2023

Robbed | 'യാത്രക്കാരന്റെ പണം മോഷ്ടിച്ച് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ'; പിടിക്കപ്പെടാതിരിക്കാന്‍ കറന്‍സി ഒളിപ്പിക്കാനും, വിഴുങ്ങാനും ശ്രമിക്കുന്നതിന്റെ വീഡിയോ വൈറല്‍

 


ADVERTISEMENT

മനില: (www.kvartha.com) യാത്രക്കാരന്റെ പണം വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ മോഷ്ടിച്ചതായി പരാതി. പരാതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഫിലിപ്പീന്‍സിലാണ് സംഭവം. 300 യുഎസ് ഡോളറാണ് ഉദ്യോഗസ്ഥ മോഷ്ടിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവള ടെര്‍മിനല്‍ ഒന്നില്‍വച്ച് സെപ്റ്റംബര്‍ എട്ടിനാണു സംഭവം നടന്നത്.

Robbed | 'യാത്രക്കാരന്റെ പണം മോഷ്ടിച്ച് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ'; പിടിക്കപ്പെടാതിരിക്കാന്‍ കറന്‍സി ഒളിപ്പിക്കാനും, വിഴുങ്ങാനും ശ്രമിക്കുന്നതിന്റെ വീഡിയോ വൈറല്‍

മോഷ്ടിച്ച പണം ഉദ്യോഗസ്ഥ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥ പണം വിഴുങ്ങാന്‍ ശ്രമിക്കുകയും വിരലുകള്‍കൊണ്ട് പണം വായിലേക്കു തള്ളുന്നതും വീഡിയോയില്‍ കാണാം. തൂവാലകൊണ്ട് വായ മറച്ചുപിടിക്കുകയും ഇടയ്ക്കു വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്.

യാത്രക്കാരന്റെ ബാഗില്‍ നിന്നാണു ഉദ്യോഗസ്ഥ പണം കവര്‍ന്നതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. പണം കവര്‍ന്ന ഉദ്യോഗസ്ഥയെ അടക്കം നാല് സ്‌ക്രീനിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Keywords:  Video: Philippines Airport Worker Caught Swallowing Cash Allegedly Stolen From Passenger, Manila, News, Passenger, Robbery, Suspended, Social Media, Complaint, Probe, Airport,  Police, World News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia