16കാരിയെ 33 പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു: പീഡന ദൃശ്യങ്ങളും വീഡിയോകളും പുറത്ത്

 


ADVERTISEMENT

സാവോ പോളോ: (www.kvartha.com 28.05.2016) 33 പേര്‍ ചേര്‍ന്ന് 16 കാരിയെ ക്രൂരമായി പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങളും വീഡിയോകളും പുറത്ത്. സംഭവം നടക്കുന്നത് അങ്ങ് ബ്രസീലിലാണ്. ബ്രസീലിയന്‍ നഗരമായ സാവോ പോളോയിലെ ഒരു ചേരിയില്‍ ഒരാഴ്ച മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തായത്.

പീഡന ദൃശ്യങ്ങളും വിഡിയോകളും സഹിതമുള്ള ഒരു സംഘം ആളുകളുടെ ട്വീറ്റുകള്‍ പുറത്തായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള അശ്ലീല വിവരണങ്ങളുള്ള ട്വീറ്റുകളാണ് പുറത്തായത്. പുരുഷ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ പോയ 16കാരിയെ 33 പേരടങ്ങുന്ന സായുധ സംഘം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിലെ പ്രമുഖ നഗരത്തില്‍ നടന്ന സംഭവം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചു. ലഹരി നല്‍കി പെണ്‍കുട്ടിയെ മയക്കുന്നതും വസ്ത്രങ്ങളുരിയുന്നതും പെണ്‍കുട്ടി ബോധം തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതുമെല്ലാം വിഡിയോയില്‍ കാണാം.

ദരിദ്ര കുടുംബത്തിലെ അംഗമാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. 36 മണിക്കൂറോളമാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയുടെ 20 വയസുള്ള പുരുഷസുഹൃത്തും പോലീസ് കസ്റ്റഡിയിലായതായതായി
16കാരിയെ 33 പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു: പീഡന ദൃശ്യങ്ങളും വീഡിയോകളും പുറത്ത്
സൂചനയുണ്ട്. ഇയാളുടെ അറിവോടെയാണ് പീഡന സംഭവം അരങ്ങേറിയതെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത 18കാരനും പിടിയിലായവരില്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം ബ്രസീലിയന്‍ ഫോറം ഓണ്‍ പബ്ലിക് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രസീലില്‍ ഓരോ 11 മിനിറ്റിലും ഒരു പെണ്‍കുട്ടി വീതം മാനഭംഗത്തിന് ഇരയാകുന്നതായാണ് കണക്ക്. 2015ല്‍ മാത്രം 47,646 മാനഭംഗ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Also Read:
മൊഗ്രാല്‍ പുത്തൂരില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Keywords: Video of girl allegedly molested shocks Brazilians, Critical Condition, Police, Custody, Family, Friends, Hospital, Treatment, Report, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia