Man pushed partner | വിമാനത്തവാളത്തില്‍ തര്‍ക്കത്തിനിടെ യുവാവ് പങ്കാളിയെ തള്ളിയിട്ട് ജീവനക്കാരെ ആക്രമിച്ചു; വീഡിയോ വൈറല്‍

 


ലൻഡൻ: (www.kvartha.com) യുകെയിലെ ബ്രിസ്റ്റോൾ വിമാനത്തവാളത്തിൽ ഒരാൾ തന്റെ പങ്കാളിയെ തള്ളിയിടുകയും തുടർന്ന് രണ്ട് ജീവനക്കാരെ ആക്രമിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മദ്യപിച്ചതിനാൽ ദമ്പതികളെ സ്പെയിനിലേക്കുള്ള വിമാനത്തിൽ കയറുന്നതിൽ നിന്ന് തടഞ്ഞിരുന്നുവെന്ന് പ്രാദേശിക വാർത്താ വെബ്‌സൈറ്റ് ബ്രിസ്റ്റോൾ ലൈവ് റിപോർട് ചെയ്തു.
                  
Man pushed partner | വിമാനത്തവാളത്തില്‍ തര്‍ക്കത്തിനിടെ യുവാവ് പങ്കാളിയെ തള്ളിയിട്ട് ജീവനക്കാരെ ആക്രമിച്ചു; വീഡിയോ വൈറല്‍

ഇതിൽ കുപിതയായ യുവതി ആദ്യം രണ്ട് ജീവനക്കാർക്ക് നേരെ പൊട്ടിത്തെറിച്ചു. തുടർന്ന് യുവതിയുടെ പങ്കാളി ജീവനക്കാർക്ക് നേരെ ആക്രോശിക്കുകയും പങ്കാളിയെ തള്ളി മാറ്റി രണ്ടുപേരെ അക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തള്ളി മാറ്റുന്നതിനിടയിൽ യുവതി താഴെ വീഴുന്നത് വീഡിയോയിൽ കാണാം. ജീവനക്കാരെ യുവതിയും തള്ളുന്നുണ്ട്.
ജീവനക്കാരെ അധിക്ഷേപിക്കുകയും തള്ളുകയും ചെയ്തതിന് യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കും മുന്നറിയിപ്പ് നൽകിയതായി പൊലീസ് വക്താവ് അറിയിച്ചു. സാമൂഹ്യവിരുദ്ധമോ അക്രമാസക്തമോ ഭീഷണിപ്പെടുത്തുന്നതോ ആയ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്ന് ബ്രിസ്റ്റോൾ വിമാനത്താവള അധികൃതർ പറഞ്ഞു.

Keywords:  Latest-News, World, Top-Headlines, Video, Viral, Airport, London, England, Assault, Social-Media, Video: Man pushes partner out of the way, punches airport staff after argument.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia