Crane Accident | റിയാദില്‍ ജോലിക്കിടെ ദേഹത്തേക്ക് ക്രെയിന്‍ തകര്‍ന്നുവീണ് പ്രവാസിക്ക് ഗുരുതര പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (KVARTHA) ജോലിക്കിടെ ദേഹത്തേക്ക് ക്രെയിന്‍ തകര്‍ന്നുവീണ് പ്രവാസിക്ക് ഗുരുതര പരുക്ക്. വടക്കന്‍ സഊദി അറേബ്യയിലെ അല്‍ ജൗഫിലെ കാര്‍ വര്‍ക് ഷോപില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.

Crane Accident | റിയാദില്‍ ജോലിക്കിടെ ദേഹത്തേക്ക് ക്രെയിന്‍ തകര്‍ന്നുവീണ് പ്രവാസിക്ക് ഗുരുതര പരുക്ക്


ക്രെയിന്‍ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതും ഇതോടെ ഇദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ ഉള്‍പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 25കാരനായ പാകിസ്താന്‍ സ്വദേശിയാണ് അപകടത്തില്‍പ്പെട്ടത്. നട്ടെല്ലിനുള്‍പെടെ പരുക്കേറ്റ ഇദ്ദേഹത്തെ ദൗമാത് അല്‍ ജന്‍ഡലില്‍ ഉള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വര്‍ക് ഷോപിലെ നിലം വൃത്തിയാക്കുന്നതിനിടെ കാറുകള്‍ ഉയര്‍ത്തി മാറ്റാന്‍ ഉപയോഗിക്കുന്ന ഓടോമാറ്റിക് ക്രെയിന്‍ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. സംഭവം ഉണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. ദൗമാത് അല്‍ ജന്‍ഡലില്‍ ഉള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി റിയാദിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം ചികിത്സയില്‍ തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടം സംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. സാങ്കേതിക തകരാര്‍ മൂലമാണോ ക്രെയിന്‍ വീണതെന്നകാര്യം വ്യക്തമല്ല.


Keywords:  Video: Crane falls on expat at Saudi workshop, Riyadh, News, Crane Accident, Expat, Injured, Saudi Workshop, Hospital, Treatment, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia